കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

January 31, 2023

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ, government of kerala

കേരളത്തിൽ വന്നിട്ടുള്ള വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി അവസരം. നിങ്ങളുടെ ജോലി ജില്ലാ തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

✅️ സാനിറ്റേഷൻ വർക്കർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ രണ്ട് പാർട്ട് ടൈം സാനിറ്റേഷൻ വർക്കർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. പ്രായപരിധി 50 വയസ് കവിയരുത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 9048180178.

✅️വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.  40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.

✅️ താത്കാലിക അധ്യാപക നിയമനം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ച്ചര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീറിംഗ് എന്നിവയില്‍ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. 60 ശതമാനം മാര്‍ക്കോടെ അതാത് വിഷയങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.

✅️ വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.  40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.

✅️ അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച് ഡി സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും ടാലി അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയറിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സ് കവിയരുത്. യോഗ്യരായവർ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് തോട്ടട ഐ ഐ എച്ച് ടിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2835390.

✅️ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ  ലക്ചറർ  (ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) ഒഴിവ്-1, യോഗ്യത: ബി. ടെക് (ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) തസ്തികയിലെ    താത്ക്കാലിക ഒഴിവിലേക്കുളള  അഭിമുഖം ഫെബ്രുവരി 3-ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ  (www.cpt.ac.in) ലഭ്യമാണ്.

✅️ റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻഒസി സഹിതം ഫെബ്രുവരി അഞ്ചിനകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in

✅️ മാർക്കറ്റിങ് എക്സിക്യൂട്ടീവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് kexcon.planproject@gmail.com എന്ന ഇമെയിൽ ലഭിക്കണം.
ഫോൺ: 0471 2320772/2320771.

✅️ പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ചാവക്കാട് താലൂക്ക് കാട്ടുപുരം ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28ന് വൈകീട്ട് 5 മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസലോ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.

✅️ സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു

തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.

അപേക്ഷകൾ തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 8 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ്. പി.ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.

Join WhatsApp Channel