അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിക്കുന്നു

January 31, 2023

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിക്കുന്നു.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിക്കുന്നു.

വനിതാ ശിശുവികസന വകുപ്പ്, ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തു സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് , പി.ഒ, പിൻ-682308.

അങ്കണവാടികളിൽ ഹെൽപർ തസ്തികയിലേക്ക് ഒഴിവ്

പാമ്പാക്കുട ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിൽ രാമമംഗലം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ്സ്‌ പാസ്സാവാത്ത 18 നും 48 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി : ഫെബ്രുവരി 10. ഫോൺ : 0485 2274404

അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688 
Join WhatsApp Channel