റെയിൽവേയിൽ ജോലി നേടാം|RAILWAY JOB VACANCIES

November 29, 2022

റെയിൽവേയിൽ ജോലി നേടാം (വെസ്റ്റ് സെൻട്രൽ) - 2521 അപ്രന്റിസ് ഒഴിവ് 
മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻ ട്രൽ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 2521 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവുകൾ താഴെ നൽകുന്നു.

🔺ഇലക്ട്രീഷ്യൻ- 458,
🔺ഫിറ്റർ- 651,
🔺ഡീസൽ മെക്കാനിക്- 24,
🔺വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- 236,
🔺മെഷിനിസ്റ്റ്- 42,
🔺ടർണർ 20,
🔺വയർമാൻ- 55,
🔺മേസൺ (ബിൽഡിങ് & കൺസ്ട്ര ക്ഷൺ)- 120,

🔺കാർപെന്റർ - 137,
🔺പെയിന്റർ (ജനറൽ)- 124,
🔺ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്- 10,
🔺പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക്- 25, 🔺ഹോർട്ടികൾച്ചർ അസിസ്റ്റന്റ് 10, 🔺ഇലക്ട്രോണിക് മെക്കാനിക്ക്- 141, 🔺ഐ.സി.ടി. സിസ്റ്റം മെയിന്റ നൻസ്- 16, 🔺കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 141,

🔺സ്റ്റെനോഗ്രാഫർ (ഹിന്ദി)- 37, 🔺സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) 21,
🔺അപ്രന്റിസ് ഫുഡ് പ്രൊഡക്ഷൻ- 9, 🔺ഡിജിറ്റൽ ഫോട്ടോഗ്രാഫർ- 1,
🔺കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നീ ഷ്യൻ- 4, 🔺സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 2,
🔺ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ- 5, 🔺ഡെന്റൽ ലാബ് ടെക്നീഷ്യൻ- 4, 🔺മെറ്റീരിയൽ ഹാൻ ഡിങ് എക്യുപ്മെന്റ് 🔺മെക്കാനിക്ക് കം ഓപ്പറേറ്റർ- 5,
🔺എ.സി. മെക്കാനിക്ക്- 7,

🔺ബ്ലാക്ക്സ്മിത്ത് (ഫൗൺട്രി മാൻ)- 90, 🔺കേബിൾ ജോയിന്റർ- 6,
🔺ഡ്രോട്ട്സ്മാൻ (സിവിൽ)- 15, 🔺ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ)- 5, 🔺സർവേയർ 1,
🔺പ്ലംബർ- 84, -
🔺ടെയ്ലർ- 5,
🔺മെക്കാനിക്ക്- 9,
🔺ആർക്കിടെക്ചറൽ അസിസ്റ്റന്റ് 1

എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകൾ. ഡിവിഷനുകൾ തിരിച്ചുള്ള ഒഴിവുകളറിയാൻ പട്ടിക കാണുക.👇
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി. അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും.
പ്രായപരിധി: 2022 നവംബർ 17-ന് 15 വയസ്സിനും 24 വയസ്സിനും മധ്യേ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. ഇതിൽ ഇടംനേടുന്നവരെ സർട്ടി ഫിക്കറ്റ് വെരിഫിക്കേഷനുശേഷം വെസ്റ്റ് സെൻട്രൽ റെയിൽവേ യുടെ വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി നിയമിക്കും.

അപേക്ഷ: https://iroams.com/ RRCJabalpur എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേ ക്ഷിക്കേണ്ടത്. 100 രൂപയാണ് അപേക്ഷാഫീസ്. എസ്.സി.,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. 08125930726 എന്ന ഫോൺ നമ്പർ rrc.jblpr2022@gmail.com എന്ന ഇ-മെയിൽ വഴിയും ഉദ്യോഗാർഥികൾക്ക് സംശയനിവാരണം നടത്താം.

വിശദമായ വിജ്ഞാപനം https://wcr.indianrailways.gov.in എന്ന വെബ്സൈറ്റിലെ About Us > Recruitment > Railway Recruitment Cell ലിങ്കിൽ മാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 17.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు