ഗവ. ഓഫീസുകളിലെ നിയമനങ്ങൾ Nov 2022|

November 28, 2022

ഗവ. ഓഫീസുകളിലെ നിയമനങ്ങൾ Nov 2022|
ഗവ ഓഫിസുകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

♻️ ഡാറ്റാ എന്‍ട്രി ജോലികൾ
♻️ ഡ്രൈവർ ജോലി ഒഴിവ്
♻️ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്
♻️ മറൈൻ ഫിറ്റർ ആവാം
♻️ ലൈബ്രേറിയൻ നിയമനം
♻️ അധ്യാപക നിയമനം
♻️ ഡയാലിസിസ് ടെക്നീഷ്യന്‍,
♻️ സ്റ്റാഫ്‌നഴ്സ് നിയമനം
♻️ ഫാം സൂപ്പര്‍വൈസര്‍

ഡാറ്റാ എന്‍ട്രി അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് നഗരസഭയില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നതിന് മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ അറിയുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് രാവിലെ 10ന് നഗരസഭാ ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2204530.

ഡ്രൈവർ ഒഴിവ് 
തൃശൂർ മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥിക്ക് എൽഎംവി ലൈസൻസും അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മത്സ്യകർഷക വികസന ഏജൻസി, തൃശ്ശൂർ, പിൻകോഡ് 680 001 എന്ന മേൽ വിലാസത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2022 നവംബർ 30ന് 5 മണിക്കു മുൻപ് നേരിട്ട് സമർപ്പിക്കേണ്ടതാണ്.

ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

മറൈൻ ഫിറ്റർ ആവാൻ അവസരം
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാ സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബർ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. കൊച്ചിൻ ഷിപ് യാർഡിലെ നാലുമാസ ഇന്റേൺഷിപ് അടക്കം ആറ് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന- വർക്ക് ഷിപ്യാർഡിൽ തന്നെ ജോലി ലഭിക്കുന്നതാണ്. വിദേശത്തടക്കം നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999727, 9495999651.

ലൈബ്രേറിയൻ നിയമനം
ദിവസ വേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ നിയമനം
കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദമുള്ള (ബി എൽ ഐ എസ്‌ സി) ഉദ്യോഗാർത്ഥികൾ വയസ്സ്,വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04962536125, 2537225 വെബ്സൈറ്റ് : cev.ac.in.

അധ്യാപക നിയമനം
തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക നിയമനം. യോഗ്യത: ഇംഗ്ലീഷിൽ പിജി, സെറ്റ്. കൂടിക്കാഴ്ച നവംബർ 28ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ നടക്കും. ഫോൺ: 0497 2835260.

ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ്‌നഴ്സ് നിയമനം
പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഗരസഭാ ഡയലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0494 266039.

ഫാം സൂപ്പര്‍വൈസര്‍ നിയമനം
കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൗള്‍ട്ടറി പ്രൊഡക്ഷന്‍ & ബിസിനസ് മാനേജ്മന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവയാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ് (01.11.2022 ന് 30 വയസ് കഴിയാന്‍ പാടുള്ളതല്ല).പ്രതിമാസ ശമ്പളം 15000 രൂപയും 5000 രൂപ യാത്രാ ബത്തയും കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ, തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు