സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ ജോലി നേടാം
November 30, 2022
സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ ആവാം/മറ്റു ജോലികളും
കീപ്പർ തസ്തിക ഒഴിവ്
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫുൾടൈം കീപ്പർ തസ്തികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്.
ഉദ്യോഗാർഥികൾ ഏഴാം ക്ലാസ് പാസ്സ്
ആയിരിക്കണം.
ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2022ന് 18-41നും മദ്ധ്യേ. ശമ്പളം 24400-55200. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 19ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
ഇന്ത്യൻ എയർഫോഴ്‌സിലേയ്ക്കുള്ള അഫ്കാറ്റ് (എയർഫോഴ്‌സ് കോമൺ അഡ്മിഷൻ test) എൻട്രി, NCC സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 258 ഒഴിവുകൾ ആണുള്ളത്. ഡിസംബർ ഒന്നുമുതൽ careerairforce.nic.in, afcat.cdac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. അവസാന തിയ്യതി 2022 ഡിസംബർ 30.
SBI യിൽ 64 മാനേജർമാർ. ക്രെഡിറ്റ് അനലിസ്റ്റ്, പ്രൊജക്ടസ്, പ്രോഡക്റ്റ് വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് www.sbi.co.in/careers സന്ദർശിക്കുക. അവസാന തിയ്യതി 2022 ഡിസംബർ 12.
ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലായി 21 ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മാതൃകയ്ക്കും വിശദ വിവരങ്ങൾക്കും www.cipet.gov.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 30.
സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു
വേങ്ങര ബ്ലോക്കില്‍ 2022-23 വര്‍ഷം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ (തൊഴിലാളികള്‍) നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരും എസ്.എസ്.എല്‍.സി (ജയിച്ചവര്‍/തോറ്റവര്‍)/ ഐ.ടി.ഐ/ഐ.ടി.സി/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സ്, വേങ്ങര) ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ, വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എആര്‍ നഗര്‍, എടരിക്കോട്, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം എന്നീ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.
Post a Comment