തൊഴിലാളികളെ നിയമിക്കുന്നു കൃഷിശ്രീ കേന്ദ്രത്തിലേക്ക്
November 29, 2022
കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു
വേങ്ങര ബ്ലോക്കില്‍ 2022-23 വര്‍ഷം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ (തൊഴിലാളികള്‍) നിയമിക്കുന്നു.
അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവർ ആവണം
എസ്.എസ്.എല്‍.സി (ജയിച്ചവര്‍/തോറ്റവര്‍)/ ഐ.ടി.ഐ/ഐ.ടി.സി/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ആയിരിക്കണം.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാർ ആവണം, താത്പര്യമുള്ളവര്‍ അപേക്ഷകള്‍ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സ്, വേങ്ങര) ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ, വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എആര്‍ നഗര്‍, എടരിക്കോട്, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം എന്നീ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.
മറ്റു കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
♻️ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
♻️പ്രോജക്ട് അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
♻️ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരത്തുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ൽ കരിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
ശമ്പള സ്‌കെയിൽ: 29200-92300. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ന് കീഴിലുള്ളതോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ജോലി ചെയ്യുന്നതോ ആയ നിർദ്ദിഷ്ഠ യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സോഷ്യൽവർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദം, ഡിസബിലിറ്റി സ്റ്റഡീസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, കരിയർ ഗൈഡൻസ് എന്നിവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ 12 നകം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ് (മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്), നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
Post a Comment