കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, ഡിസംബർ 2022
November 29, 2022
കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, ഡിസംബർ 2022
♻️നിയുക്തി 2022: ഡിസംബര്‍ മൂന്നിന്2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ
www.jobfest.kerala.gov.in ഉപയോഗിക്കാം.
ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെ ടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
♻️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്
♻️കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
♻️ പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
♻️ പാര്‍ട്ട് ടൈം അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701
♻️ അക്കൗണ്ടിങ് ക്ലര്‍ക്ക്/ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ
നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അക്കൗണ്ടിങ് ക്ലര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്. പ്രായപരിധി 40 വയസ്.
ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഒന്‍പതിന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചുവരെ
♻️ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സംസ്‌കൃതം ബിരുദാനന്തര ബിരുദം. അഭിലഷണീയ യോഗ്യത: വിവിധ ലിപികള്‍ വായിക്കാനും എഴുതുവാനുമുളള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുളള പ്രാവീണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുളള പരിചയം, കൈയക്ഷരം നല്ലതായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
♻️ അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ
കരാർ നിയമനം; വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതി നുവേണ്ടി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തസ്തിക അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ, ഒഴിവുകളുടെ എണ്ണം ഒന്ന്, നിയമന രീതി കരാറടിസ്ഥാനത്തിൽ 1 വർഷത്തേക്കുള്ള നിയമനം. വാക്-ഇൻ ഇന്റർവ്യൂ തീയതി നവംബർ 30.
യോഗ്യത -1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേർണലിസത്തിൽ പി.ജി ഡിപ്ലോമ, 5 വർഷത്തിൽ കുറയാതെ റേഡിയോരംഗത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം.
അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലു മുള്ള ബിരുദം.
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. 11 ന് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്. എസ്.എൽ.സി ബുക്ക് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.
♻️ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലാർക്ക്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്. പ്രായം: 40. തിരു വനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ. അഭിമുഖം ഡിസംബർ 9-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 6.
⭕️ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്കൂളു കളിൽ കരാറടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നു. ഉയർന്ന പ്രായം: 40. യോഗ്യത: ബി.പി.എഡ്./എം.പി.എഡ്/തത്തുല്യ യോഗ്യത. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6. പരിയാരം ഗവ.ആയുർവേദ കോളേജിൽ.
⭕️കാരക്കാട് എസ്.എച്ച്.വി, ഹൈസ്കൂളിൽ കെമിസ്ട്രി വിഭാഗത്തിൽ ഒരു എച്ച്.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അപേക്ഷ അയക്കേണ്ട മേൽവിലാസം, മാനേജർ, എസ്.എച്ച്.വി. എച്ച്.എസ്., കാര ക്കാട്-689504. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
ഹരിപ്പാടിലേക്കും ചെങ്ങന്നൂരിലേക്കും മുഴുസമയമോ പാർട്ട്ടൈമോ ആയി ഫിസിക്സ് ടീച്ചറെ ആവശ്യമുണ്ട്. പ്ലസ്ട വിഭാഗത്തിലേക്കാണ്.
⭕️കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർമാർ, വിസിറ്റിങ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെ ആവശ്യമുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, സോഫ്റ്റ്വേർ ഡെവലപ്പർ എന്നിവ യിലാണ് ഒഴിവ്. പിഎച്ച്.ഡി,യുള്ളവർക്ക് മുൻഗണന. യോഗ്യതയും പ്രവൃത്തിപരിചയവും എ.ഐ.സി.ടി.ഇ/ യു.ജി.സി. മാനദണ്ഡങ്ങൾ
പ്രകാരം, വെബ്സൈറ്റ്: www.sahrdaya.ac.in/careers കേച്ചേരി ശങ്കര കോംപ്ലക്സിലേക്ക് ഹയർ സെക്കൻഡറി സയൻസ്, മാസ് വിഭാഗത്തിലേക്ക് അധ്യാപകരെയും ഡി.ടി.പി. വിഭാഗത്തി ലേക്ക് സ്റ്റാഫിനെയും ആവശ്യമുണ്ട്.
♻️ അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
♻️പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207.
♻️ അക്കാഡമിക് അസിസ്റ്റന്റ്
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ - 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷകൾ 2022 നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.
♻️ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനo
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം വരെയായിരിക്കും.
♻️കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.ഇതിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഒഴിവുകൾ എണ്ണം 28.
യോഗ്യത, വയസ്:
പത്താംക്ലാസ്, 18നും 45നും മധ്യേ പ്രായം.
താല്‍പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍: 0468-2228220
Post a Comment