സർക്കാർ ജോലി നേടാം നാട്ടിൽ തന്നെ| Govt job vacancies kerala

October 31, 2022

സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ.

🌸 കേരള പിറവി ദിനാശംസകൾ 🌸
നവംബര്‍ മാസത്തിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ, സർക്കാർ താത്കാലിക സ്ഥിര ജോലി ഒഴിവുകൾ

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക്  കേരളത്തിലെ 14 ജില്ലയിലെയും പഞ്ചായത്തുകളിലും, ഓഫീസ്, ഹോസ്പിറ്റൽ, സ്കൂളുകളിലും താത്കാലിക ജോലി നേടാൻ നിരവധി അവസരങ്ങൾ, സ്ത്രീകൾ , പുരുഷന്മാർക്ക് നേരിട്ടു തന്നെ ജോലി നേടാവുന്ന ഒഴിവുകൾ ആണ്, പോസ്റ്റ്‌ മാക്സിമം പേരിലേക്കും ഷെയർ ചെയ്തു കൊടുക്കുക.ജോലി നേടുക 

ഒഴിവുകൾ ചുവടെ ചേർക്കുന്നു

⭕️ കാസർകോട് ഉള്ള പുത്തിഗെ, കുമ്പള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവുണ്ട്. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നും www.kudum bashree.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ലഭിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. ഫോൺ: 04994 256111

⭕️കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു
ആലപ്പുഴ: ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു.
ഒഴിവുകള്‍ 46. ഏഴാം ക്ലാസ് യോഗ്യതയും ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുവാനുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായം: 18 നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് യോഗ്യത പരീക്ഷയ്ക്ക്/അഭിമുഖത്തിന് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം, ജനറല്‍ ആശുപത്രി കോമ്പൗണ്ട്, ആലപ്പുഴയില്‍ ഹജരാകണം.
ഫോണ്‍: 0477 -2230815, 9497633725.

⭕️ ചീമേനിയിലെ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അസൽ രേഖകൾ സഹിതം നവംബർ ഒന്നിന് രാവിലെ 10.30ന് കോളേജിലെത്തണം.

⭕️ ഐക്കരനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബികോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്ന് പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകൾ നവംബർ നാലിനകം രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണം.

⭕️വെളിയനാട് സി എച്ച് സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്ക് നവംബർ മുന്നിന് പകൽ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.
യോഗ്യത : എട്ടാം ക്ലാസ്. ഹെവി ലൈസൻസും മുന്നു വർഷത്തെ പരിചയവുമുണ്ടായിരിക്കണം.

⭕️ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം എട്ടിന് രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911.

⭕️ നൂറനാട് പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വനിതാ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കും.
എംഎസ് ഡബ്ല്യൂ, വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിക്കുന്നത്. അഭിമുഖത്തിന് അസൽ രേഖകളുമായി നവംബർ മൂന്നിന് പകൽ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എത്തണം..

⭕️ ചെട്ടികുളങ്ങര പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്ലർക്കിന്റെ ഒഴിവുണ്ട്.

യോഗ്യത: പ്ലസ്‌ട്ടു , കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തി പരിചയം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
താപര്യമുള്ളവർ വിശദമായ
ബയോഡേറ്റ സഹിതം നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.
നവംബർ എട്ടിന് പകൽ 11 ന് പഞ്ചായത്തോഫീസിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾ പഞ്ചായത്തോഫീസിൽ നിന്ന് അറിയാം

⭕️ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് പകൽ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലു ള്ള ഐടിഐ (കെജീസിഇ) / ടിഎച്ച്എസ്എൽസി/ ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.


⭕️ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ജില്ലയിൽ കരാർ വ്യവസ്ഥയിൽ അക്വാകൾച്ചർ പ്രൊമോട്ടറുടെ ഒഴിവുണ്ട്.
വിഎച്ച്എസ്സി (ഫിഷറീസ്), ഫിഷറീസ് ബിരുദം, ബിഎസി സുവോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ നവംബർ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ.
 ഫോൺ: 0467 2202537.

⭕️ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ. അംഗീകൃത പ്രൊജക്ടിലേക്ക് സ്റ്റാഫ് നേഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു. കോട്ടയം ജില്ലക്കാർക്ക് ഓൺ ലൈനിൽ അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും
hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. അപ്പോൾ ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പുരിപ്പിക്കണം.

⭕️ പുത്തൻതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്സിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ ഒന്നിന് പകൽ 11ന്. കോൺടാക്ട് : 0484-2268350.

⭕️ വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in

⭕️ ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084

⭕️ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം
സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11

⭕️ വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in

⭕️ ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084

⭕️ റിസര്‍ച്ച് ഓഫീസര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0483 2762037.

⭕️ താത്കാലിക നിയമനം
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు