ഇന്നത്തെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
October 30, 2022
ഇന്നത്തെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ.
⭕️പാലക്കാട് : 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കൽ പ്രവൃത്തികൾക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആൻഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ (ഒരു വർഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത.
താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം മെയിലിലോ, സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം.
⭕️തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും.
എം.എഫ്.എ പെയിന്റിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.
പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
12 മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാൻ കഴിയുകയുള്ളൂ.
⭕️പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ താത്കാലിക ഒഴിവുണ്ട്.
യോഗ്യത 50 ശതമാനത്തിൽ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയൻസ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ടെക്നോളജി/ മെഡിക്കൽ കോളെജുകൾ/ ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റുകൾ എന്നിവയിൽ നിന്നുള്ള ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ രണ്ടുവർഷ ഡിപ്ലോമ.
പ്രായപരിധി 18-41. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും.
പ്രതിമാസ വേതനം 26,500- 60,700.
യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 31 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
⭕️കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് (കാസ്) സ്കീമിനു കീഴിൽ മെഡിക്കൽ ഓഡിറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത ജി.എൻ.എം/ബി എസ്.സി നഴ്സിങ്, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 31,
⭕️സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി സേനകളിൽ കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി പരീക്ഷ നടത്തുന്നു. BSF, CISF, CRPE, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
പുരുഷൻ : 170 cms (ST: 162.5 cms) mimi: 157 cms (ST: 150cms)
ശമ്പളം: 18,000 - 69,100 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷാ ലിങ്ക്
https://ssc.nic.in
⭕️വയനാട് 2022-23 അധ്യയന വർഷത്തെ ഇംഗ്ലീഷ് എൻ റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യു നവംബർ 4 ന് രാവിലെ 11 ന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവരോ, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന.
⭕️മലപ്പുറം കാവനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഹയർസെക്കൻഡറി സീനിയർ അധ്യാപകനെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 31ന് ഉച്ചക്ക് 2.30ന് സ്കൂളിൽ എത്തണം.
⭕️എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.
പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്.
താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം
സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11
Post a Comment