കുടുംബശ്രീയിൽ ജോലി നേടാം
October 30, 2022
കുടുംബശ്രീയിൽ നിരവധി ജോലി ഒഴിവുകൾ
റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കുടുംബശ്രീ വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. സിറ്റി മിഷൻ മാനേജരുടെ (NULM) 12 ഒഴിവുകൾ നികത്താൻ അവർ ഉദ്ദേശിക്കുന്നു. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ 2022 നവംബർ 7-നോ അതിനുമുമ്പോ ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്, ഈ പോസ്റ്റ് പൂർണമായും വായിക്കുക. പരമാവധി നിങ്ങളുടെ തൊഴിൽ അന്വേഷിക്കുന്ന സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്യാൻ മറക്കരുത്.ഒരാൾക്കെങ്കിലും ജോലി ലഭിക്കാതെയിരിക്കില്ല.
തസ്തികയുടെ പേര്: സിറ്റി മിഷൻ മാനേജർ (NULM)
ഒഴിവുകളുടെ എണ്ണം :12
പ്രായപരിധി: 40 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു.
അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.എ.പരിചയം ആവശ്യമാണ്: കുടുംബശ്രീ മിഷനിൽ മൾട്ടി ടാസ്‌ക് പേഴ്‌സണൽ (എംടിപി) തസ്തികയിൽ തുടർച്ചയായി 3 വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
ശമ്പളം :40,000/-
അപേക്ഷ സമർപ്പിക്കുന്ന രീതി: കുടുംബശ്രീ വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിത മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ recruitmentnulmagmail.com എന്ന മെയിൽ ഐഡിയിൽ ഓൺലൈനായി സമർപ്പിക്കണം. കുടുംബശ്രീ സംസ്ഥാന മിഷൻ നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഇവിടെ ക്ലിക്ക് 👇🏻
⭕️കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഏഴ് ഒഴിവുകള്‍ കൂടാതെ പ്രതീക്ഷിത ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും. നവംബര്‍ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്സന്റെ അല്ലെങ്കില്‍ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ആണ് നല്‍കേണ്ടത്.
അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍സ്റ്റേഷന്‍ മലപ്പുറം-676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0483 2733470
⭕️ കാസർകോട് ഉള്ള പുത്തിഗെ, കുമ്പള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവുണ്ട്. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നും www.kudum bashree.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ലഭിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് 671123 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. ഫോൺ: 04994 256111
കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ
⭕️വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.
⭕️ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി എം എൽ ടി/ ബി എസ്‌സി എം എൽ ടി (പി എസ് സി അംഗീകരിച്ചത്). താൽപര്യമുള്ളവർ ഒക്ടോബർ 31ന് ഉച്ചക്ക് ഒരു മണിക്കകം 0497 2731234 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്ത് നവംബർ ഒന്നിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ അഭിമുഖ സമയത്ത് ഹാജരാക്കണം
⭕️ താത്കാലിക ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം വിട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കുക്ക് തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം ഒക്ടോബർ 31ന് രാവിലെ 10നു കോളേജിൽ നടക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.
ഫോൺ: 04712360391
Post a Comment