ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു
October 31, 2022
കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു
ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു.
ഒഴിവുകള്‍ 46.
ഏഴാം ക്ലാസ് യോഗ്യതയും ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുവാനുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായം: 18 നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് യോഗ്യത പരീക്ഷയ്ക്ക്/അഭിമുഖത്തിന് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം, ജനറല്‍ ആശുപത്രി കോമ്പൗണ്ട്, ആലപ്പുഴയില്‍ ഹജരാകണം.
ഫോണ്‍: 0477 -2230815, 9497633725.
കേരളത്തിൽ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകളും
⭕️ ആയുഷ് മിഷനില്‍ വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.
⭕️ വാക് ഇൻ ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in
⭕️ ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084
⭕️ റിസര്‍ച്ച് ഓഫീസര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2762037.
⭕️ താത്കാലിക നിയമനം
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Post a Comment