കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ
October 30, 2022
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി സേനകളിൽ കോൺസ്റ്റബിൾ ആകാം, 24369 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി പരീക്ഷ നടത്തുന്നു. BSF, CISF, CRPE, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
പുരുഷൻ : 170 cms (ST: 162.5 cms) mimi: 157 cms (ST: 150cms)
ശമ്പളം: 18,000 - 69,100 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
⭕️ ഏഴിമല നാവിക അക്കാദമിയിൽ 217 അവസരം
നാവിക അക്കാദമി പ്രവേശനത്തിന് ഇന്ത്യൻ നാവിക സേന അപേക്ഷ ക്ഷണിച്ചു. അക്കാദമിയിലെ കോഴ്സ്/പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാവി കസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരായി നിയമനം ലഭിക്കും. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2023 ജൂണിൽ കോഴ്സുകൾ ആരംഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്കായി വിവിധ കേഡർ/ ബ്രാഞ്ച്/ സ്പെ ഷലൈസേഷനുകളിലായി രണ്ട് കോഴ്സുകളാണ് ഏഴിമല നാവിക അക്കാദമിയിൽ നടത്തുന്നത്.
1. എക്സ്റ്റെൻഡ് നേവൽ ഓറിയന്റേഷൻ കോഴ്സ് - ജനറൽ സർവീസ് (എക്സിക്യുട്ടീവ്) ജി.എസ്. (X)/ഹൈഡ്രോഗ്രാഫി.
2. നേവൽ ഓറിയന്റേഷൻ കോഴ്സ് (NOC) റെഗുലർ-പൈല റ്റ്/ നേവൽ എയർ ഓപ്പറേഷൻ സ് ഓഫീസേഴ്സ് എയർ ട്രാഫിക് കൺട്രോളർ ലോജിസ്റ്റിക്സ് എജു ക്കേഷൻ ടെക്നിക്കൽ (എൻജിനീ യറിങ് & ഇലക്ട്രിക്കൽ)/ നേവൽ കൺസ്ട്രക്ടർ.
ബ്രാഞ്ച് കേഡറുകൾ, ഒഴിവ്,
യോഗ്യത എന്ന ക്രമത്തിൽ ചുവടെ.
🔺ജനറൽ സർവീസ് (GS (x)]/
ഹൈഡ്രോ കേഡർ.
ഒഴിവ് : 56 (ഹൈഡ്രോ-6 ഉൾപ്പെ ടെ). ആകെ ഒഴിവുകളിൽ 16 എണ്ണം (രണ്ട് ഹൈഡ്രോ കേഡർ ഉൾപ്പെ ടെ) വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരു തീയതി കളും ഉൾപ്പെടെ). മർച്ചന്റ് നേവി ക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സി ളവ് ലഭിക്കും.
🔺എയർ ട്രാഫിക് കൺട്രോ 88(ATC). ഒഴിവ്: 5
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക് (പത്തിലും പ്ല വിലും 60 ശതമാനം മാർക്കു വീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലസ്ടുവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരുതീയതി കളും ഉൾപ്പെടെ).
🔺നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ
ഒഴിവ്: 15. വനിതകൾക്ക് പരമാ വധി മൂന്ന് ഒഴിവ് സംവരണം ചെയ്തി ട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക് (പത്തിലും വിലും 60 ശതമാനം മാർക്കു വീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടി യിരിക്കണം).
പ്രായപരിധി: 1999 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരുതീയതി കളും ഉൾപ്പെടെ).
🔺പൈലറ്റ്
ഒഴിവ്: 25. വനിതകൾക്ക് പരമാ വധി മൂന്ന് ഒഴിവ് സംവരണം ചെയ്തി ട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷ യത്തിൽ 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക് (പത്തിലും പ്ല വിലും 60 ശതമാനം മാർക്കു വീതം നേടിയിരിക്കണം, കൂടാതെ പത്തിലും പ്ലവിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടി യിരിക്കണം).
പ്രായപരിധി: 1999 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നുനും ഇടയിൽ ജനിച്ചവർ (ഇരുതീയതി കളും ഉൾപ്പെടെ). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള വർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
🔺ലോജിസ്റ്റിക്സ്
ഒഴിവ്: 20. വനിതകൾക്ക് പരമാ വധി ആറ് ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. ബി.കോം./ ബി.എസ്സി.(ഐ.ടി.)+ പി.ജി. ഡിപ്ലോമ ഫിനാൻസ്/ ലോജി സ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേ ജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെ ന്റ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എം.സി.എ./ എം.എസ്സി.(ഐ.ടി.).
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരു തീയതി കളും ഉൾപ്പെടെ),
🔺എജുക്കേഷൻ.
ഒഴിവ്: 12 (മാസ്-3, ഫിസിക്സ് 2, കെമിസ്ട്രി-1, മെക്കാനിക്കൽ എൻജിനീയറിങ്-2, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോ ണിക്സ് & ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ-2, മാനുഫാക്ച്വറിങ്/ പ്രോഡക്ഷൻ എൻജിനീയറിങ് മെറ്റലർജിക്കൽ എൻജി. മെറ്റീരി യൽ സയൻസ്-2).
യോഗ്യത: (a) 60 ശതമാനം മാർ ക്കോടെ എം.എസ്സി. (മാസ് ഓപ്പറേഷണൽ റിസർച്ച്)+ ബി.എ സി. ഫിസിക്സ്. (b) 60 ശതമാനം മാർക്കോടെ എം.എസ്സി. (ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്) + 60 ശതമാനം മാർക്കോടെ എം.എ സി. കെമിസ്ട്രി + ബി.എസ്സി. ഫിസിക്സ്. (d) 60 ശതമാനം മാർക്കോ ടെ ബി.ഇ./ബി.ടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോ ണിക്സ് & ടെലികമ്യൂണിക്കേഷൻ സ്/ ഇലക്ട്രിക്കൽ). (e) 60 ശതമാനം മാർക്കോടെ എം.ടെക്. (മാനുഫാ ക്ച്വറിങ്/ പ്രോഡക്ഷൻ എൻജി നീയറിങ്/ മെറ്റലർജിക്കൽ എൻജി മെറ്റീരിയൽ സയൻസ്). (അപേ ക്ഷകർ പത്തിലും പ്ലവിലും 60 ശതമാനം മാർക്കുവീതം നേടിയിരി ക്കണം, കൂടാതെ പത്തിലും പ്ല വിനും ഇംഗ്ലീഷിന് 60 ശതമാനം പ്രത്യേകമായും നേടിയിരിക്കണം).
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരുതീയതിക ളും ഉൾപ്പെടെ). എം.ടെക് യോഗ്യത വേണ്ട തസ്തികയിലേക്കുള്ള പ്രായപ രിധി: 1996 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ച വർ(ഇരുതീയതികളും ഉൾപ്പെടെ).
🔺എൻ ജിനീയറിങ് ബ്രാഞ്ച്.
(ജനറൽ സർവീസ്)
ഒഴിവ്: 25. വനിതകൾക്ക് പരമാ വധി ഏഴ് ഒഴിവ് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (മെക്കാനിക്കൽ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ മറൈൻ | ഇൻസ്ട്രുമെന്റേഷൻ പ്രൊഡ ക്ഷൻ എയ്റോനോട്ടിക്കൽ ഇൻഡസ്ട്രിയൽ എൻജിനീയറി ങ് & മാനേജ്മെന്റ് / കൺട്രോൾ എൻജി. എയ്റോ സ്പേസ് ഓട്ടോ മൊബൈൽസ്/ മെറ്റലർജി/ മെക്ക ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ.
പ്രായപരിധി: 1998 ജൂലായ്രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ (ഇരുതീയതി കളും ഉൾപ്പെടെ). മർച്ചന്റ് നേവി ക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സി ളവ് ലഭിക്കും.
🔺ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)
ഒഴിവ്: 45. ആകെ ഒഴിവുകളിൽ പരമാവധി 13 എണ്ണം വനിതകൾ ക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക് (ഇലക്ട്രി ക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണി ക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോ ണിക്സ് & ടെലി കമ്യൂണിക്കേഷൻ/ ടെലി കമ്യൂണിക്കേഷൻ അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേ ഷൻ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെ ന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ അപ്ലൈഡ് ഇലക്ട്രോ ണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ പവർ എൻജിനീയറിങ് / പവർ ഇലക്ട്രോണിക്സ്.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ(ഇരുതീയതി കളും ഉൾപ്പെടെ).
🔺നേവൽ കൺസ്ട്രക്ടർ ഒഴിവ്: 14.
യോഗ്യത: 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക്. (മെക്കാ നിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ സിവിൽ/ എയ്റോ നോട്ടിക്കൽ എയ്റോ സ്പേസ് മെറ്റലർജി നേവൽ ആർക്കിടെ ക്ചർ/ ഓഷ്യൻ എൻജിനീയറിങ്/ മറൈൻ എൻജിനീയറിങ്/ ഷിപ്പ് ടെക്നോളജി/ ഷിപ്പ് ബിൽഡിങ്/ഷിപ്പ് ഡിസൈൻ.
പ്രായപരിധി: 1998 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ(ഇരുതീയതി കളും ഉൾപ്പെടെ).
എല്ലാ തസ്തികകൾക്കും ബാധക മായ പൊതുവിവരങ്ങൾ: എൻ.സി. സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.
ശമ്പളം: സബ് ലഫ്റ്റനന്റ് റാങ്കി ലുള്ളവർക്ക് ബേസിക് പേ ആയി 56,100 രൂപയും കൂടാതെ മറ്റ് ആനു കൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയുടെ മാർക്കിന്റെ അടിസ്ഥാന ത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടി കയിൽപ്പെടുന്നവർക്കായി എസ്. എസ്.ബി. അഭിമുഖം നടത്തും. അഭിമുഖത്തിൽ വിജയിക്കുന്ന വർക്ക് സബ് ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. ഓഫീസേഴ്സ് ഓഫ് എക്സ്റ്റെൻഡന്റ് എൻ.ഒ. സി. ക്കാർക്ക് (ജനറൽ സർവീസ് എക്സിക്യുട്ടീവ് & ഹൈഡ്രോ) 44 ആഴ്ചത്തെ പരിശീലനവും ഓഫീ സേഴ്സ് ഓഫ് റെഗുലർ എൻ. .സിക്കാർക്ക് (എല്ലാ ബ്രാഞ്ചുകളും) 22 ആഴ്ചത്തെ പരിശീലനവും ഉണ്ടാകും. കൂടാതെ നാവിക കപ്പ ലുകളും മറ്റ് പരിശീലന കേന്ദ്രങ്ങ ളിലും പ്രൊഫഷണൽ പരിശീല നവും നൽകും. രണ്ട് വർഷമാണ് പ്രൊബേഷൻ കാലാവധി.
അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂ ടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈൻ അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: നവംബർ 6.
Post a Comment