നേവൽ ഷിപ്പ് റിപ്പയർയാർഡിൽ അപ്രന്റിസ് ജോലി നേടാം
September 14, 2022
പത്താം ക്ലാസ്സ് ഉള്ളോർക്കു നേവൽ ഷിപ്പ് റിപ്പയർയാർഡിൽ അപ്രന്റിസ് ജോലി നേടാം.
കൊച്ചി നേവൽ ബേസിലെ, നേവൽ ഷിപ്പ് റിപ്പയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം. വിവിധ ട്രേഡുകളിലായി 230 ഒഴിവുകളുണ്ട്.
ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് റിഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (MRAC), ടർണർ,വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, മെക്കാനിക് ഡീസൽ, മറൈൻ എൻജിൻ ഫിറ്റർ, ഷിപ്പ് റ്റ് (വുഡ്), ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ്, ജിഗ്സ് & ഫിക്സ്ചേഴ്സ്), പെയിന്റർ (ജനറൽ), പൈപ്പ് ഫിറ്റർ, ഫൗൺട്രിമാൻ, ടെയിലർ (ജനറൽ), മെഷീനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്), ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ),
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ).
എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർ ക്കും ചട്ടപ്രകാരമുള്ള സംവരണം ലഭിക്കും.
യോഗ്യത: 50 ശതമാനം മാർ ക്കോടെ മെട്രിക്/പത്താം ക്ലാസ്. അനുബന്ധ ട്രേഡിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. (പ്രൊവി ഷണൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റും സ്വീകാര്യമാണ്).
പ്രായപരിധി: 2023 ജനുവരി 30-ന്, 21 വയസ്സ്. ഉയർന്ന പ്രായ പരിധിയിൽ എസ്.സി./എസ്.ടി.വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും.
അപേക്ഷ: നിർദിഷ്ട മാതൃകയിൽ (ക്യൂ.ആർ. കോഡ് സ്റ്റാൻ ചെയ്യുക) തയ്യാറാക്കിയ അപേക്ഷ, സാധാരണ തപാലിൽ അയക്കണം.
അപേക്ഷയ്ക്കൊപ്പം പാസ്പോർ ട്ട് സൈസ് ഫോട്ടോയുടെ നാല് കോപ്പി, പ്രായം, യോഗ്യത (എസ്.എസ്.എൽ.സി. & ഐ.ടി.ഐ.), ജാതി (സംവരണവിഭാഗക്കാർക്കുമാത്രം), ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം),
സായുധസേനയിലുള്ളവരുടെയും വിമുക്തഭടന്മാരുടെയും ഡിഫൻസ് സിവിലിയൻ, ഡോക്യാഡ് ജീവനക്കാർ എന്നിവരുടെയും മക്കൾ, അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽമാത്രം), ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവസർട്ടിഫിക്കറ്റ്, പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, എൻ.സി.സി. & സ്പോർട്സ് സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണം.
വിലാസം: The Admiral Superintendent (for Officer-in -Charge), Apprentices Training School, Naval Ship Repair Yard,
Naval Base, Kochi-682004. അവസാന തീയതി: സെപ്റ്റം ബർ 23.
കൂടുതൽ വിവരങ്ങൾക്ക്👇🏻
Post a Comment