പാർട്ട് ടൈം ജോലി ഒഴിവുകൾ, മറ്റു നിരവധി ജോലി അവസരങ്ങളും

September 04, 2022

പാർട്ട് ടൈം ജോലി ഒഴിവുകൾ, മറ്റു നിരവധി ജോലി അവസരങ്ങളും 
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. കൊടുത്തിരിക്കുന്ന നമ്പർ വഴി ബന്ധപെടുക.

ഒഴിവുകൾ ചുവടെ

1. 4 മണിക്കൂർ പാർട്ട് ടൈം വർക്കിന് ഭക്ഷണവും മാസം 6000 രൂപ ശമ്പളവും രീതിയിൽ സർവീസിലേക്ക് 8 പേരെ ആവശ്യമുണ്ട്.

2. ഭക്ഷണവും താമസവും 15000രൂപ ശമ്പളവും രീതിയിൽ 2 പേരെ ക്ളീനിങ്ങിന് ആവശ്യമുണ്ട്.

3. 21000 രൂപ ശമ്പളത്തിന് കിച്ചൻ ഹെല്പറേയും

 4. 30, 000 രൂപ ശമ്പളത്തിന് നാടൻ ഭക്ഷണങ്ങൾ നന്നായി ചെയ്യാൻ കഴിയുന്ന കുക്കിനെയും ആവശ്യമുണ്ട്.

താല്പര്യമുള്ളവർ നമ്പറിലേക്ക് വിശദമായി, സ്വയം പരിചയപ്പെടുത്തി വാട്സാപ്പ് ചെയ്യുക. നിങ്ങളുടെ അനുഭവ പരിചയവും എഴുതണം

എറണാകുളം ഇടപ്പള്ളിയിൽ ആണ് അവസരം.
വാട്ട്സ് ആപ്പ് തുറക്കുക👇

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു


✅️ കോട്ടയം: കുടുംബശ്രീയുടെ ബോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ല യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്.
ബ്രോയ്ലർ  ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ 2022 സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.

✅️ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി നൽകുന്നതിനായി നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 14 നകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ കുന്നത്തൂർമേട്, കോങ്ങാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലോ എത്തിക്കണം.

✅️ കണ്ണൂർ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ ആറിനകം സ്കൂളിൽ അപേക്ഷ സമർപ്പിക്കണം.

✅️ കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40.
അപേക്ഷകൾ സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

✅️ ആലപ്പുഴ: ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ച് 10 കടൽ സുരക്ഷ സ്ക്വാഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരിക്കണം. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20- 45 വയസ്സ്.

ആലപ്പുഴ ജില്ലയിലെ താമസക്കാർ, കടൽ സുരക്ഷ സ്ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018-ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
അപേക്ഷാഫോറം അതാത് മത്സ്യഭവൻ ഓഫീസുകളിലും, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും.

Join WhatsApp Channel