അ​ഗ്നിപഥ് പദ്ധതി വഴി ഇന്ത്യന്‍ എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റ് 2022

June 25, 2022

Indian Air Force Recruitment: അ​ഗ്നിപഥ് പദ്ധതി വഴി ഇന്ത്യന്‍ എയര്‍ഫോഴ്സ്
റിക്രൂട്ട്മെന്റ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (IAF) (indian airforce recruitment) 2022 ജൂണ്‍ 24 മുതല്‍ അഗ്നിപഥ് സ്കീം (agnipath scheme) 2022 വഴിയുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ (registration) ആരംഭിച്ചു. പ്രധാനപ്പെട്ട തീയതികള്‍ ഉള്‍പ്പെടെയുള്ള പുതിയ അറിയിപ്പും ഇന്ത്യന്‍ എയര്‍ഫോഴ്സ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ സ്കീമിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ careerindianairforce.cdac.in-ലൂടെ നേരിട്ട് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോ​ഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. രജിസ്ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിച്ചു. ജൂലൈ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 ന് നടക്കും. ആദ്യ ബാച്ച്‌ ഡിസംബറോടെ എന്‍റോള്‍ ചെയ്യുകയും ഡിസംബര്‍ 30-നകം പരിശീലനം ആരംഭിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാന
ത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷകന് പത്താം ക്ലാസ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ 10+2 അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 3 വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ്, മെട്രിക്കുലേഷന്‍ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 2 വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് മാര്‍ക്ക് ഷീറ്റ്, നോണ്‍-വൊക്കേഷണല്‍ മാര്‍ക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്👇🏻
 https://agnipathvayu.cdac.in/AV/ എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ IAF വെബ്‌സൈറ്റില്‍ ലഭ്യമായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്നിപഥ് അപേക്ഷാ ഫോറം 2022 സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം - 👇🏻

പരീക്ഷാ ഫീസ് 250 രൂപയാണ്, ഇത് ഡെബിറ്റ് കാര്‍ഡുകള്‍/ക്രെഡിറ്റ് കാര്‍ഡുകള്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച്‌ പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചില്‍ ചലാന്‍ പേയ്‌മെന്റ് വഴിയോ അടക്കാം.

അപ്ലൈ ലിങ്ക് 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు