ജോലി ഒഴിവുകൾ,22/04/2022

April 22, 2022

ജോലി ഒഴിവുകൾ,22/04/2022
കേരളത്തിൽ നിരവധി ജോലി അവസരങ്ങൾ, ഒഴിവുകൾ പൂർണ്ണമായും വായിക്കുക.

🛑 Urgently requires.
Warehouse picker
Job location :Thrikkakara
Salary :13 ctc
No Food and Accommodation provided
WhatsApp :7902720002

🛑 കേരളത്തിലെ പ്രമുഖ സ്ഥാപനമായ മൊസാർട്ട് ഹോംസ് ലേക്ക് ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

1)സർവീസ് മാനേജർ.
2)സെയിൽസ് എക്സിക്യൂട്ടീവുകൾ.

 കേരളത്തിലെ എല്ലാ ജില്ലയിലും ഒഴിവുകൾ ലഭ്യമാണ്.
എല്ലാ ജില്ലയിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്ക്കുക: digitalsalestiptop@gmail.com

🛑 എബി അജ്മൽബിസ്മി എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.. ഒഴിവുകൾ ചുവടെ നൽകുന്നു.

1)അസിസ്റ്റന്റ് സ്റ്റോർ മാനേജർ - 3 ഒഴിവുകൾ. ഒരു റീട്ടെയിൽ സ്റ്റോറിൽ 3-4 വർഷത്തെ പരിചയമുള്ള ഡിപ്ലോമ/ബിരുദധാരികൾക്ക് അപേക്ഷിക്കാം.

2)സ്റ്റോർ മാനേജർ - 3 ഒഴിവ്. ഒരു റീട്ടെയിൽ സ്റ്റോർ, ഹൈപ്പർ മാർക്കറ്റുകൾ മുതലായവയിൽ 5-6 വർഷത്തെ പരിചയമുള്ള ഡിപ്ലോമ/ബിരുദധാരികൾക്ക് അപേക്ഷിക്കാം.

3)അക്കൗണ്ട്സ് എക്സിക്യൂട്ടീവ്. അക്കൗണ്ട്സിൽ കുറഞ്ഞത് 2-3 വർഷത്തെ പരിചയമുള്ള ബികോം ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ -കൊച്ചി.
താല്പര്യം ഉള്ളവർ ബിയോഡാറ്റ അയക്കുക. ഇമെയിൽ: careers@bismigroup.com

🛑 തിരുവനന്തപുരം ഇ വി എം ഹോണ്ട ഷോറൂമിലേക്ക്.

1) വെയർഹൗസ് എക്സിക്യൂട്ടീവ്.1 വർഷവും അതിനുമുകളിലും എക്സ്പീരിൻസ് ഉള്ളവർക്ക്.

2)ടീം ലീഡർ (സെയിൽസ്) 1 വർഷവും അതിനുമുകളിലുംഎക്സ്പീരിയൻസ് ഉള്ളവർ എന്നിവരെ ആവശ്യമുണ്ട്.
എക്സ്പീരിൻസ് അനുസരിച്ച് ആണ് ശമ്പളം താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക.
hrtvm@evmhonda.com

🛑 കടയ്ക്കൽ സിൽക്ക് ഇന്ത്യ വെഡിംഗ് കളക്ഷൻസിൽ സെയിൽസ് സ്റ്റാഫ്. ഹോസ്റ്റൽസൗകര്യം ഉണ്ട്.
മുൻ പരിചയം ഉള്ളവർക്ക് മുൻഗണന
94961 83639
silkindiaweddingcollections@gmail.com

🛑 എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുളള ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

സംസ്ഥാന സർക്കാരിന്റെ കീഴിലുളള മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് / ഒറ്റോമെട്രിസ്റ്റ് കോഴ്സ് തത്തുല്യ യോഗ്യതയുളളവരും 50 വയസിൽ താഴെ പ്രായമുളളതുമായ ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റർവ്യൂവിന് പങ്കെടുക്കാം.

🛑 എറണാകുളം : ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ധരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ പാനൽ തയാറാക്കുന്നു.

താത്പര്യമുളളവർ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 30-ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.
ബിരുദം /ബിരുദാനന്തര ബിരുദം /ബി.എഡ്/ നെറ്റ് എന്നീ യോഗ്യതയുളളവരെയും റിട്ടേർഡ് അധ്യാപകരെയും പരിഗണിക്കും.

🛑 തിരുവനന്തപുരം: പട്ടികവർഗവികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പ്രിമെട്രിക് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, പി.സി.റ്റി.സി എന്നിവിടങ്ങളിൽ കുക്ക്, ആയ, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ജില്ലയിലെ പട്ടികവർഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയിൽ പ്രായമുള്ള അർഹരായവർക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സി ആണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30 വൈകിട്ട് 5ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര, നന്ദിയോട്, കുറ്റിച്ചൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
Join WhatsApp Channel