സർക്കാർ സ്ഥാപങ്ങളിൽ ജോലി നേടാം

December 07, 2021

കേരള സർക്കാർ കീഴിൽ വരുന്ന നിരവധി ജോലി ഒഴിവുകൾ 


അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

കണ്ണൂർ ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ  ഓംബുഡ്സ്മാൻ ഓഫീസിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത - അംഗീകൃത സർവകലാശാലയിൽനിന്ന് ബികോം ബിരുദം നേടിയവരും ഗവ. അംഗീകൃത പിജിഡിസിഎ കോഴ്സ് പാസായവരും അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തിപരിചയമുള്ളവരുമായിരി

-ക്കണം. കൂടാതെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്റൈറ്റിങ് പരിചയമുണ്ടാകണം. (താൽപര്യമുള്ളവർ ബയോഡാറ്റ,രേഖകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ഡിസംബർ 15ന് മുമ്പ് സമർപ്പിക്കണം.
Email - mnregskannur@gmail.com
ഫോൺ - 0497 2950143.


 പ്രോജക്ട്  അസിസ്റ്റന്റ്

മൈലപ്ര പഞ്ചായത്തിൽ പ്രോജക്ട്
അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാ ലിക നിയമനം നടത്തുന്നു. (പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ് ലഭിക്കും അപേക്ഷകൾ
വിശദമായ ബയോഡേറ്റയും
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ എട്ടിന് മുമ്പ് പഞ്ചായത്തിൽ എത്തിക്കണം.)
ഫോൺ: 04682 222340.
3)അധ്യാപക ഒഴിവുകൾ 
കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് ടി മലയാളം അധ്യാപകരുടെ ഒഴിവുണ്ട്.
ഇന്റർവ്യൂ ഡിസംബർ ഏഴിന് 1.30 ന് സ്കൂൾ  ഓഫീസിൽ.


സെക്യൂരിറ്റി സൂപ്പർവൈസർ

 ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തിക വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു (ഇന്ത്യൻ മിലിട്ടറി സർവീസിൽനിന്നും Jco റാങ്കിൽ വിരമിച്ച മികച്ച ശാരീരിക ക്ഷമതയുള്ളവരെയാണ് പരിഗണിക്കുക.)
പ്രായപരിധി - 30നും 50നും മധ്യേ. താല്പര്യം ഉള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
പകർപ്പുകളുമായി ഡിസംബർ ഒമ്പതിനകം സുപ്രണ്ട് ഓഫീസിൽ അപേക്ഷിക്കണം.
ഫോൺ - 04772 282367,

അധ്യാപക ഒഴിവുണ്ട്

പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. കൂടാതെ അധ്യാപന പരിചയം
ഉണ്ടാവണം.
ഇന്റർവ്യൂ ഡിസംബർ 8 ന് പകൽ 11 ന് ഫോൺ: 04912 572640


ലാബ് ടെക്നീഷ്യൻ 

ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്.
ഇന്റർവ്യൂ ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ.ഡിസംബർ 10 ന് രാവിലെ 10.30 
ഫോൺ - 04672 263922

ഗസറ്റ് ഇൻസ്ട്രക്ടർ
 വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേക്ക് ഗസറ്റ് ഇൻസ്ട്രക്ടർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - സിവിൽ എൻജിനിയറിങ് ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പ്രവൃത്തി പരിചയം, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻടിസി, 3 വർഷ പ്രവൃത്തി പരിചയം. ഇന്റർവ്യൂ ഡിസംബർ 8 ന് പകൽ 11 ന് നടക്കും.


ഫാർമസിസ്റ്റ് 

കണ്ണൂർ സ്റ്റേഡിയം ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കു് റെയ്ഡ്കോ സഹകരണ മെഡിക്കൽ സ്റ്റോറിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. വിദ്യാഭ്യാസയോഗ്യത - ഡിഫാം/ബിഫാം (പ്രവ്യത്തി പരിചയമുള്ളവർക്ക് മുൻഗണന) താല്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷകൾ 10.12.2021ന് മുമ്പ് അയക്കുക. അഡ്രസ്
മാനേജിംഗ് ഡയറക്ടർ, റെയ്ഡ്കോ കേരള ലിമിറ്റഡ്, പി.ബി.നം. 407, എസ്.പി.സി.എ. റോഡ്, കണ്ണൂർ 2.

കൗൺസിലർ

കേരള എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനർജനി സുരക്ഷാ പദ്ധതിയിൽ കൗൺസിലർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത - എംഎസ്ഡബ്ല/എംഎസ്സി സൈക്കോളജി
പ്രവർത്തി പരിചയം അഭികാമ്യം. ) താല്പര്യം ഉള്ളവർ ഡിസംബർ ആറിന് മുൻപായി ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കിൽ punarjani2005@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം. ശമ്പളം - 12000 + TA 900.
അഡ്രസ് പ്രോജക്ട് .
ഡയറക്ടർ, പുനർജ്ജനി സുരക്ഷാപദ്ധതി, ആനപ്പാറ പിഒ, പത്തനംതിട്ട, 689645
ഫോൺ - 04682 325294
97474 49865

ഡോക്ടർ

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യത - എംബിബിഎസ്, ടിസിഎം സി രജിസ്ട്രേഷൻ
ഇന്റർവ്യൂ ഡിസംബർ 9ന് രണ്ടിന് എഫ്എച്ച്സിയിൽ.
(അപേക്ഷകർ യോഗ്യത, ജനന തീയതി, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പുകൾ സഹിതം നേരിട്ട്    ഹാജരാകണം.)

SC പ്രമോട്ടർ ഒഴിവുകൾ

തൃക്കോവിൽവട്ടം, പെരിനാട്, പേരയം, മൈനാഗപ്പള്ളി, കുളത്തുപ്പുഴ, അലയമ ആലപ്പാട്, നിലമേൽ, കുമ്മിൾ,തലവുർ, പട്ടാഴി പഞ്ചായത്തുകളിൽ SC പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - ബിരുദം, 3 വർഷ ഡിപ്ലോമ താല്പര്യം ഉള്ളവർ ജില്ലാ പട്ടികജാതി ഓഫീസിൽ ഡിസംബർ 10നു പകൽ 10.30ന് ഇന്റർവ്യൂവിൽ  എത്തണം. ഫോൺ: 04742794996.

ഡ്രാഫ്റ്റ്സ്മാൻ ഡ്രാഫ്റ്റ്സ്മാൻ

സിവിൽ (എൻടിസി)/കെജിസിയ (സിവിൽ)/ (ഡിപ്ലോമ എൻജിനീയറിങ് ) /(ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ.),ജിഐഎസ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. എക്സ്പീരിയൻസ് - നീർത്തട മാസ്റ്റർപ്ലാൻ,നദീതടപ്ലാൻ എന്നിവയിൽ മൂന്നു പ്രവൃത്തിപരിചയം, ക്യൂജിഐഎസ് ഉപയോഗിച്ച് ജിയോ സ്പെഷ്യൽ ഡാറ്റ നിർമാണത്തിന് ണ്യവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം.) ജിഐഎസ് ടെക്നീഷ്യൻ ജിഐഎസ് സർട്ടിഫിക്കറ്റ് കംപ്യൂട്ടർ ഹാർഡേയർ ആൻഡ് നെറ്റ്വർക്കിങ് സർട്ടിഫിക്കറ്റ് കൂടാതെ ക്യൂജിഐഎസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഭൂപട നിർമാണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയ ആവശ്യം ആണ്.
താൽപ്പര്യമുള്ളവർ തൃശൂർ ഷോപ്പിങ് കോംപ്ലക്സിലെ സംസ്ഥാന ഭൂവിനിയോഗ ബോർഡ് മേഖലാ കാര്യാലയത്തിൽ ഇന്റർവ്യൂ വിനു എത്തണം. ഇന്റർവ്യൂ ഡിസംബർ 15 ന് ഫോൺ - 04872 321868, 94462 28981, 89077 75328.

ഡ്രൈവർ നിയമനം

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഹെവി വെഹിക്കിൾ ഡ്രൈവിങിൽ 10 വർഷത്തെ പ്രവൃത്തി പരിചയം, ബാഡ്ജ്, ലൈസൻസ് എന്നിവ ഉണ്ടാകണം. താത്പര്യമുള്ളവർ അസൽ രേഖകളുമായി ഡിസംബർ 10 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Join WhatsApp Channel
Right-clicking is disabled on this website.