സർക്കാർ ജോലി നേടാം

കേരള സർക്കാർ കീഴിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം 


നേരിട്ട് ജോലി നേടാം, മുഴുവനായും വായിക്കുക

പാലക്കാട് ജില്ലയിലെ Esi ആശുപത്രി, ഡിസ്പെൻസറികളിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കും.

സാലറി - 57,525 ഒരു വർഷത്തേക്കാണ് നിയമനം. (താല്പര്യം ഉള്ളവർ ഡിസംബർ 15ന് പകൽ 11ന് മാങ്കാവ് എരഞ്ഞിക്കൽ ക്ഷേത്രം റോഡിലെ സായ് ബിൽഡിങ്ങിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തര മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഇന്റർവ്യൂ വിൽ എത്തണം.) ഫോൺ: 04952 322339.


2) എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കൊല്ലം മേഖലാ കേന്ദ്രത്തിലേ ടാലി കോഴ്സിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യത: ഒന്നാം ക്ലാസോടെ എംകോം, ടാലി കോഴ്സും ഒന്നാം ക്ലാസോടെ ബികോം ഫസ്റ്റ് ക്ലാസ് ബിരുദവും, ഡിസിഎഫ്എ കോഴ്സസ് പാസ്സായവരും,അധ്യാപന പരിചയവും. (താല്പര്യം ഉള്ളവർ സഹിതം ഡിസംബർ 13ന് മുമ്പ് കരിക്കോട് മേഖലാ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ എത്തിക്കണം.) ഇമെയിൽ - Ibs.kollam@gmail.com
0474 2970780.


3) ആലപ്പുഴയിലെ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - എൻസിപി, സിസിപി (ഹോമിയോ) എഴുത്തുപരീക്ഷയും അഭിമുഖവും വഴിയാണ് നിയമനം. (ഡിസംബർ 15ന്) പ്രായപരിധി - 45 (താല്പര്യം ഉള്ളവർ രേഖകളുടെ അസലും പകർപ്പുമായി ജില്ലാ ഹോമിയോ ആശുപത്രിയിൽ പകൽ 11ന് എത്തണം.
ഫോൺ: 0477-2262609


4) കിടങ്ങുർ സഹകരണ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള കിടങ്ങൂർ എൻജിനിയറിങ് കോളേജിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു സെക്യൂരിറ്റി സ്റ്റാഫിനെയും ഒരു പാർട്ട് ടൈം സ്വീപ്പറെയും  ആവശ്യമുണ്ട്.
യോഗ്യത (സെക്യൂരിറ്റി സ്റ്റാഫിന്) പത്താം ക്ലാസും, (പാർട്ട് ടൈം സ്വീപ്പർക്ക് ) - എട്ടാം ക്ലാസ് വിദ്യാഭ്യാസവും. (താല്പര്യം ഉള്ളവർ ഡിസംബർ 15 ന് രാവിലെ 10ന് യോഗ്യത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കോളേജ്  ഓഫീസിൽ നേരിട്ട് എത്തണം. )


5) മണലൂർ പഞ്ചായത്തിൽ യൂത്ത് കോ-ഓർഡിനേറ്റർ തസ്തിക യിലേയ്ക്ക് പ്ലസ് ടു തതുല്യ യോഗ്യതയുള്ള ഉദ്യോഗാർഥി കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി - ഡിസംബർ 22,
ഫോൺ - 04872 630378


6) പത്തനംതിട്ട ഫിഷറീസ് വകുപ്പ് അക്വാകൾച്ചർ കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എംഎസി സുവോളജിയോടൊപ്പം നാലു വർഷം ബന്ധപ്പെട്ട മേഖലയിൽ സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങ ളിലോ ഉളള പ്രവൃത്തിപരിചയം. വയസ് 20-56 യോഗ്യരായവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എന്നിവ സഹിതം അപേക്ഷകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെത്തിക്കണം.)

അഡ്രസ്
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പത്തനംതിട്ട, തെക്കേമല പിഒ, പന്നിവേലിച്ചിറ, പിൻ: 689654 ലാസ്റ്റ് ഡേറ്റ് - ഡിസംബർ 13 ഫോൺ : 04682 967720


7) പാലക്കാട് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന തൃത്താല ബ്ലോക്കിലെ സംരംഭ വികസന പദ്ധതിയിൽ കൺസൾട്ടന്റിനെ നിയമി ക്കുന്നു. ബ്ലോക്കിലെ സ്ഥിര   താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗത്തിനോ അപേക്ഷിക്കാം.

യോഗ്യത പ്ലസ് ടു -

പ്രായപരിധി - 25- 45. (കംപ്യൂട്ടർ പരിജ്ഞാനം, കണക്ക് കൈകാര്യം ചെയ്യാനുള്ള മികവ് എന്നിവ അഭികാമ്യം.)
അപേക്ഷ സർട്ടിഫിക്കറ്റുകൾക്കൊപ്പം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം കൊടുക്കണം.


8) ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയി ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർമാരെ നിയമിക്കും.

ഒഴിവ് - എട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിആർടി,
ഡിആർആർടി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടാതെ ഒരുവർഷത്തെ പ്രവത്തിപരിചയവും വേണം. 
പ്രായം - 20നും 35നും മധ്യേ (യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 15ന്  പകൽ 11ന് സൂപ്രണ്ട് ഓഫീസിലെത്തണം.)


9) മലപ്പുറം കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റെ മാരെ നിയമിക്കുന്നു. (യോഗ്യരായവർ അപേക്ഷ ബയോഡാറ്റം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അതത് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ഓഫീസിൽ ഡിസംബർ 15നകം സമർപ്പിക്കണം.
ഫോൺ: 0483 2733470


10) ആലപ്പുഴ ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ന
നാഷനൽ ആയുഷ് മിഷൻ മുഖേന ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. 
ഇന്റർവ്യൂ, പരീക്ഷ ഡിസംബർ 15ന് നടക്കും.   0477 2262609.


11) വഴുതക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവിലേക്ക് ഇന്റർവ്യ  ഡിസംബർ 13ന് പകൽ 11ന് നടത്തും.


12) പനച്ചിക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം പ്യൂൺ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന്
അപേക്ഷ ക്ഷണിക്കുന്നു.

(അപേക്ഷകൾ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷാ ഫീസായ 200 രൂപാ അടച്ച രസീതും 23.12. 2021 ന് 5 ന് മുമ്പായി സംഘത്തിൽ എത്തിക്കണം.) സാലറി - 5000/

അഡ്രസ്
പനച്ചിക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ 963. കുഴിമറ്റം പി.ഒ. കോട്ടയം 686 533


സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ 👇🏻

13) കാസറഗോഡ് ജില്ലാ പഞ്ചായത്തിലെ പദ്ധതി നിർവഹണ വിഭാഗത്തിൽ സീനിയർ അക്കൗണ്ടിന്റെ ഒഴിവുണ്ട്. (അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും വിരമിച്ച സീനിയർ ഓഡിറ്റർ അക്കൗണ്ടന്റ്, പൊതുമരാമത്ത് ഇറിഗേഷൻ വകു പ്പുകളിൽ നിന്നും വിരമിച്ച ജൂനിയർ സൂപ്രണ്ട് എന്നിവരെയാണ് പണിഗണിക്കുക)

യോഗ്യരായവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ഡിസംബർ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യുണിറ്റ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
മൊബൈൽ - 04994 256823


14) മാവേലിക്കരയിലെ പ്രമുഖ പൊതുമേഖല ബാങ്കിംഗ് - ധനകാര്യ സ്ഥാപനത്തിന്റെ വാർദ്ധക്യ പെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവ നടപ്പാക്കുന്നതിനായി സ്റ്റാഫിന്റെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത SSLC

Age : 30 - 65 പാൻകാർഡ് ഉള്ളവർക്ക് മുൻഗണന (വീട്ടമ്മമാർ, RD Agents, Driving School Instructors, Govt./Pvt./Rtd.

ഉദ്യോഗസ്ഥർ, Teachers, Ex-NRI's, pvt,ധന കാര്യസ്ഥാപന ഉടമ കൾ, Politicians,Social Workers എന്നിവർക്ക് മുൻഗണന.)
90616 51217/70127 15424


15) കൊച്ചി വനിത-ശിശുവികസനവകുപ്പിന്റെ ജില്ലാ ചൈൽ.. വെൽഫെയർ കമ്മിറ്റിയിൽ ചെയർപേഴ്സന്റെയും മെമ്പർമാരുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെയും പ്രതിക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകൾ ഡിസംബർ 24ന് വൈകിട്ട് അഞ്ചിനുമുമ്പ് വനിത-ശിശു വികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയയ്ക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം-685012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.


16) കണ്ണൂർ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനുകീഴിൽ തളിപ്പറമ്പ് ബ്ലോക്ക്  തളിപ്പറമ്പ്, ആന്തൂർ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷനിലെ എടക്കാട്, എളയാവൂർ സോണൽ, ഇരിക്കൂർ ബ്ലോക്കിലെ മയ്യിൽ പഞ്ചായത്ത്, പാനൂർ ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്, പയ്യന്നൂർ മുനിസിപ്പാലിറ്റി, പാനൂർ ബ്ലോക്കിലെ ചൊക്ലി പഞ്ചായത്ത് എന്നിവിടങ്ങളിൽ Sc പ്രമോട്ടർമാരുടെ ഒഴിവിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത - പ്ലസ്ടു പ്രായം - 18- 40. 

പത്താം ക്ലാസ് ജയിച്ചവർക്കും സാമൂഹ്യസേവന രംഗത്ത് പ്രവർ ത്തിക്കുന്നവരാണെന്ന് തെളി യിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. (താല്പര്യം ഉള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ സഹിതം ഡിസംബർ 17 ന് രണ്ടിന് സിവിൽ സ്റ്റേഷൻ അനക്സിലുള്ള ജില്ലാ പട്ടികജാതി വികസന ഇന്റർവ്യൂ വിനു
ഹാജരാകണം.
ഫോൺ - 0497 2700596.


17) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശൂർ കാര്യാലയത്തിലേയ്ക്കായി കൊമേഴ്സ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു. യോഗ്യത - അംഗീകൃത സർവകലാശാലാ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗറിലെ മേഖലാ ഓഫീസിൽ
ഫോൺ: 0484 2207783


18) വേങ്ങര പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു പദ്ധതിക്കു കിഴിൽ ഓവർസിയർ (കരാർ അടിസ്ഥാനത്തിൽ), അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (ദിവസവേതന അടിസ്ഥാനത്തിൽ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർക്ക് ബിടെക് (സിവിൽ/അഗ്രി) അല്ലെങ്കിൽ മൂന്ന് വർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

അക്കൗണ്ടന്റ് കംഐടി അസിസ്റ്റന്റ് ന് ബികോം, പിജിഡിസിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. (അപേക്ഷകൾ ഡിസംബർ 20ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക്
നൽകണം)

സാധാരണകർക്കുള്ള ജോലി
ഒഴിവുകൾ 👇🏻

19) ആലപ്പാട് പഞ്ചായത്ത് നിർമാണ പ്രവർത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായുള്ള
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ഡിസംബർ 23ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ ലഭിക്കണം.   0476 2826338


20) പാലക്കാട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കാര്യാലയത്തിൽ ഒരു
അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ  നിയമിക്കും.

യോഗ്യത - അംഗീകൃത സർവകലാശാലയിൽനിന്ന്
ബിരുദവും പിജിഡിസിഎയുമാ
ണ് യോഗ്യത. ഒരു വർഷത്തേക്ക് കരാറടി
സ്ഥാനത്തിലാണ് നിയമനം. (താല്പര്യം ഉള്ളവർ അപേക്ഷ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം.)

അഡ്രസ്
ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാ ഗാന്ധി എൻആർ ഇജിഎസ്, പിഎയു ബിൽഡിങ്, സിവിൽ സ്റ്റേഷൻ, പാലക്കാട് ഫോൺ: 0491 2505859


21) ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജനറൽ പേപ്പർ, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത - എംഎഡ്, നെറ്റ്, യുജിസി ഇന്റർവ്യൂ ഡിസംബർ 13 പകൽ 11ന്   കോളേജിൽ .
ഫോൺ: 94461 21341.


22) ആലപ്പുഴ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ് പേഴ്സന്റെ ഓഫീസ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത - ബികോമും അംഗീകൃത പിജിഡിസിഎയും മലയാളം ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് പ്രാവീണ്യവുമാണ് യോഗ്യത. ഇന്റർവ്യൂ

ഡിസംബർ 16ന് നടക്കും. (പ്രയോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം.)

താല്പര്യം ഉള്ളവർ ബയോഡേറ്റ, വയസ്, യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 16ന് രാവിലെ 10ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ തൊ ഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്ററുടെ ഓഫീസിൽ
എത്തണം.

ഇന്നു 4 പേർക്കാണ് ഗ്രൂപ്പിൽ നിന്നും ജോലി ലഭിച്ചത് 

🔹🔹
ജോലി ലഭിക്കുന്നവർ തുടർന്ന് അറിയിക്കുക. ദിവസവും 4or 5 പേർക്ക് ജോലി ലഭിക്കുന്നു സന്തോഷം 

All kerala jobs

Hi, Everyone! My name's sajeesh . .i'm 25 years old .

Previous Post Next Post

Ads

Ads

نموذج الاتصال