കേസ് വർക്കർഐ.ടി സ്റ്റാഫ്സെക്യൂരിറ്റിമൾട്ടിപർപ്പസ് ഹെൽപ്പർ. തുടങ്ങിയാ ഒഴിവുകൾ

June 20, 2021

പത്തനംതിട്ട വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്കൃതപദ്ധതിയായ വൺ സ്റ്റോപ്പ്സെന്ററിലേക്കു വനിതകളിൽ നിന്നും വിവിധ
തസ്തികകളിലേക്കു കരാർ
നിയമനത്തിന്അപേക്ഷകൾ ക്ഷണിച്ചു.
കേസ് വർക്കർ
സ്ത്രീകൾ മാത്രം (24 മണിക്കൂർ
ഷിഫ്റ്റ് അടിസ്ഥാനത്തിൽ). ഒഴിവുകളുടെ എണ്ണം 2.
പ്രായ പരിധി 25-45. ഹോണറേറിയം 15,000 രൂപ.
യോഗ്യത :സൈക്കോളജി, സോഷ്യാളജി
അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര
ബിരുദം/നിയമ ബിരുദം, സർക്കാർ/അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള
അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചുള്ള പരിചയം (3 വർഷം).

ഐ.ടി സ്റ്റാഫ്
സ്ത്രീകൾ മാത്രം(24മണിക്കൂർ
ഷിഫ്റ്റ് അടിസ്ഥാനത്തിൽ).
ഒഴിവുകളുടെ എണ്ണം-1
 പ്രായ പരിധി 23-45. ഹോണറേറിയം-12,000 രൂപ.
യോഗ്യത : ഇൻഫർമേഷൻ ടെക്നോളജി
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ
ബിരുദം (ഡാറ്റാ മാനേജ്മെന്റ്, ഡെസ്ക്ടോപ്പ്
പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽസർക്കാർ/അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയം (3വർഷം).

സെക്യൂരിറ്റി
സ്ത്രീകൾ മാത്രം. ഒഴിവുകളുടെ
എണ്ണം -1 പ്രായ പരിധി 35-50. ഹോണറേറിയം
8,000 രൂപ. യോഗ്യത:  എഴുത്തും വായനയും
അറിയണം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയംഅഭിലഷണീയം.
പ്രവൃത്തി സമയം വൈകിട്ട് 7
മുതൽ രാവിലെ 7 വരെ. അത്യാവശ്യ
സന്ദർഭങ്ങളിൽ ആവശ്യപ്പെടുന്ന സമയങ്ങളിൽ.

മൾട്ടിപർപ്പസ് ഹെൽപ്പർ

സ്ത്രീകൾ മാത്രം.
(24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ).
ഒഴിവുകളുടെ എണ്ണം -2.
പ്രായ പരിധി 25-45.
ഹോണറേറിയം - 8,000 രൂപ. പ്രവൃത്തി സമയം 24
മണിക്കൂർ (ഷിഫ്റ്റ് അടിസ്ഥാനത്തിൽ). യോഗ്യത:എഴുത്തും വായനയും അറിയണം. ഹോസ്റ്റൽ,അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ കുക്ക്,
ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ
എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വർഷം).
വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന
സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പടെ അപേക്ഷ ജൂൺ 30-നു വൈകുന്നേരം അഞ്ചിനകം
കോളേജ് റോഡിൽ, ഡോക്ടേഴ്സ് ലെയ്നിൽ, കാപ്പിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന വനിതാ
പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കണം

Join WhatsApp Channel