ടെലികോം കമ്പനി & ഡ്രൈവർ ഒഴിവുകൾ

November 20, 2020

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ


 നവംബർ 21 ന് രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ ടെലികോം കമ്പനിയിൽ ഒഴിവുളള ജിയോ പോയിന്റ് 

മാനേജർ (യോഗ്യത : ബിരുദം), 


സെയിൽസ് ഓഫീസർ 

. (യോഗ്യത : പ്ലസ്ടു) ഒഴിവിലേക്കും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ ഒഴിവുളള ഇന്റർമീഡിയറി (യോഗ്യത : പ്ലസ് ടു) ഒഴിവിലേക്കും മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള അക്കൗണ്ടന്റ്, 

അക്കൗണ്ടന്റ് ട്രെയിനി

 (യോഗ്യത : ബികോം, ടാലി) ഒഴിവിലേക്കും കൂടിക്കാഴ്ച നടത്തുന്നു.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്.

ഫോൺ :0495 2370176
   

   ഡ്രൈവർ

മോട്ടോർ വാഹന വകുപ്പിന്റെ 


ഇടുക്കി ജില്ലയിലെ കുട്ടിക്കാനം കേന്ദ്രമായി 2021 ജനുവരി 20 വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോൺ പദ്ധതിയുടെ നടത്തിപ്പിലേക്കായി താൽക്കാലിക ഡ്രൈവർ കം സഹായിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ നവംബർ 21 രാവിലെ 8.30 ന് കുട്ടിക്കാനം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തും
താല്പര്യമുള്ളവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം ഫോട്ടോ പതിച്ചു വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 20 വൈകിട്ട് 3നകം കുട്ടിക്കാനത്തുള്ള സേഫ് സോൺ കൺട്രോൾ ഓഫീസിൽ സമർപ്പിക്കണം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ 48 മണിക്കൂറിനുള്ളിലുള്ളത് ഹാജരാക്കേണ്ടതാണ്.
Join WhatsApp Channel