ഹോമിയോ ആശുപത്രിയിൽ വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ വഴി
April 17, 2025
ഹോമിയോ ആശുപത്രിയിൽ വിവിധ തസ്തികളിൽ ഇന്റർവ്യൂ വഴി ജോലി നേടാം
ഹോമിയോ ആശുപത്രിയിൽ വിവിധ തസ്തികളിൽ ജോലി നിയമനം
കോഴിക്കോട് കൊയിലാണ്ടി ജില്ലയിലെ താലൂക്കിലെ വിവിധ തസ്തികളിലേക്ക് ഇപ്പോൾ കരാർ നിയമനം നടത്തുന്നു.
മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ കാരുണ്യ പാലിയേറ്റീവ് കെയർ വർക്ക് നേഴ്സ് സ്റ്റാഫ് നേഴ്സ് എന്ന അവസ്ഥകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്.
ജോലിക്ക് 40 വയസ്സാണ് പ്രായപരിധി കണക്കാക്കുന്നത് 40 വയസ്സ് താഴെയുള്ളവർക്കും 40 വയസ്സുള്ളവർക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് 2025 വർഷം കണക്കാക്കി.
ഹോമിയോ ആശുപത്രിയിൽ വന്നിട്ടുള്ള ജോലിയിലേക്ക് ജോലി നേടാനുള്ള യോഗ്യത വിവരങ്ങൾ താഴെ നൽകുന്നു മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ എന്ന ജോലിയിലേക്ക് വേണ്ട യോഗ്യത. ANM/GNM WITH MS OFFICE യോഗ്യത ഉണ്ടായിരിക്കണം.
സ്റ്റാഫ് നേഴ്സ് തസ്തിയിലേക്ക് വേണ്ട യോഗ്യത ജി എൻ എം /ബി എസ് യോഗ്യത നിലവിൽ ഉണ്ടായിരിക്കണം
രണ്ട് ജോലിയിലേക്കും 780 രൂപ മുതൽ 15,000 രൂപ നിരക്കിൽ വരെ ശമ്പളം ലഭിക്കുന്നതാണ് വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭിക്കും.
ഇന്റർവ്യൂ വിവരങ്ങൾ അറിയുന്നതിനായി നോട്ടിഫിക്കേഷൻ നോക്കുക അല്ലെങ്കിൽ ഏപ്രിൽ മാസം എട്ടാം തീയതി നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ നിങ്ങളുടെ ബയോഡാറ്റ ഫോട്ടോ മറ്റ് എക്സ്പീരിയൻസ് വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഫയലുമായി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
🛑 കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം ചെയ്തു
കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ പ്രാദേശികാടി സ്ഥാനത്തിൽ തയ്യാറാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ(കെഎസ്ബിബി) സാമ്പത്തിക, സാങ്കേതിക സഹായത്തോടെ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബിഎംസി)യുടെ നേതൃത്വത്തിൽ പ്രാദേശികതല കർമ്മ പദ്ധതി തയാറാക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, സബിത മനു, പഞ്ചായത്തംഗങ്ങളായ എ ഡി ആന്റണി, ഗിരിജ ബിനോദ്, സന്തോഷ് പട്ടണം, സിഡിഎസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ, കെഎസ്ബിബി ജില്ലാ കോ ഓർഡിനേറ്റർ ശ്രുതി ജോസ്, പഞ്ചായത്ത് സെക്രട്ടറി ജി റ്റി അഭിലാഷ്, ബിഎംസി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവരശേഖരണ സന്നദ്ധപ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു
Post a Comment