ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ

April 16, 2025

ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ


കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് , ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് / ഏഴാം ക്ലാസ് / പത്താം ക്ലാസ്/ പ്ലസ് ടു/ ITI/ ITC/ ബിരുദം/ എഞ്ചിനിയറിംഗ് ഡിപ്ലോമ/ MCA/ BTech

ലോവർ ഡിവിഷൻ ക്ലാർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ (ആയുർവേദം), ഗാർഡനർ, കൗ ബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II, വെറ്ററിനറി സർജൻ , എൽ ഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കർ, ലാമ്പ് ക്ലീനർ, സൂപ്രണ്ട്, കോസ്റ്റ്യൂം മേക്കർ, സ്റ്റേജ് അസിസ്റ്റന്റ്, ഗ്രീൻ റൂം സെർവന്റ്, താലം പ്ലെയർ, ടീച്ചർ (മദ്ദളം, തിമില), വർക്ക് സൂപ്രണ്ട്, അനച്ചമയ സഹായി, അസിസ്റ്റന്റ് ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, 

ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇഡിപി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മെഡിക്കൽ ഓഫീസർ (ആയുർവേദ), ആയ, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ലോവർ ഡിവിഷൻ ക്ലാർക്ക്, കെ ജി ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മദ്ദളം പ്ലെയർ, ഡ്രൈവർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 - 1,15,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

വികസനത്തിൽ പുതിയ കാഴ്ചപ്പാടുകളും മാതൃകകളും തീർക്കുന്ന കേരളം പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട് മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ് വിജ്ഞാന കേരളത്തിലൂടെ. 

ജില്ലയിലെ മുഴുവൻ തൊഴിൽരഹിതർക്കും മെച്ചപ്പെട്ട തൊഴിൽ അന്വേഷകരായവർക്കും വലിയ സാധ്യതയാണ് വിജ്ഞാന തൃശ്ശൂർ തുറന്നിടുന്നത്. ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരുക്കുന്ന വിജ്ഞാന കേരളം പദ്ധതിയെ പങ്കാളിത്ത ആസൂത്രണത്തിന്റെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമാക്കുകയാണ് സർക്കാർ.

 വിജ്ഞാന തൃശ്ശൂർ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തൊഴിൽരഹിതരായ ആരും അവശേഷിക്കുന്നില്ലെന്ന ഉറപ്പ് കാര്യക്ഷമമാക്കുകയാണ് മിനിസ്റ്റർ ട്രോഫി ഏർപ്പെടുത്തുന്നതിലൂടെ. ജോബ് ഫെയറുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തുന്ന നിയോജകമണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വാർഡ് എന്നീ തലങ്ങളിൽ അവാർഡുകൾ നൽകും. തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി രജിസ്ട്രേഷൻ പൂർത്തീകരിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കും അനുസരിച്ചുള്ള അഭിമുഖങ്ങൾക്ക് സജ്ജമാക്കുന്നു. 

ആവശ്യമായ നൈപുണ്യ പരിശീലനവും ഭാഷാ പരിശീലനവും വിഷയാധിഷ്ഠിത ക്ലാസുകളും ഓൺലൈനായും ഓഫ് ലൈനായും നൽകി ജോലി ഉറപ്പാക്കുകയും ചെയ്യുന്നു. രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഓഫർ ലെറ്റർ ലഭിക്കുന്നത് വരെയുള്ള യാത്രയിൽ ഒപ്പം നിൽക്കാനും കൂടുതൽ പേരെ കൈപിടിച്ചു നടത്താനും, 
വികേന്ദ്രീകൃത സംവിധാനങ്ങൾക്കുള്ള പ്രോത്സാഹനവും ആവേശവുമാവുകയാണ് മിനിസ്റ്റേഴ്സ് ട്രോഫി.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు