മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ വാക്- ഇൻ- ഇന്റർവ്യൂ 18ന് നടക്കുന്നു
November 29, 2024
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ വാക്- ഇൻ- ഇന്റർവ്യൂ 18ന് നടക്കുന്നു
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഒരു വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബർ 18 ന് രാവിലെ 10.30 ന് വാക്- ഇൻ-ഇന്റർവ്യൂ നടക്കും.
വിദ്യാഭ്യാസ യോഗ്യത
കെമിസ്ട്രി, മൈക്രോ ബയോളജി, എൻവിയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ എം.എസ്.സി ബിരുദം.
പ്രായപരിധി 28 വയസ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ കാര്യാലയത്തിൽ എത്തിച്ചേരണം.
മുൻപ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0494 2505542, www.kspcb.kerala.gov.in
Post a Comment