കേരള സർക്കാർ സ്ഥാപനം വഴി വിദേശ കമ്പനിയിലേക്ക് സെക്യൂരിറ്റി ജോലി നേടാം
October 30, 2024
കേരള സർക്കാർ സ്ഥാപനം വഴി വിദേശ കമ്പനിയിലേക്ക് സെക്യൂരിറ്റി ജോലി നേടാം
UAE Security Job Vacancy Apply Now
കേരള സർക്കാരിന്റെ ഒഡെപെക് മുഖേന യു.എ.ഇ. യിലെ പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്മാർക്കാണ് അവസരം. 200 ഒഴിവാണുള്ളത്.
യോഗ്യത: എസ്.എസ്. എൽ.സി.യും ആർമിയിലോ പോലീസിലോ സെക്യൂരിറ്റി ജോലിയിലോ രണ്ട് വർഷത്തെ പരിചയവും.
ഇംഗ്ലീഷുഭാഷ എഴുതാനും വായിക്കാ നും സംസാരിക്കാനുമുള്ള പരിജ്ഞാനവും 175 സെ.മീ. പൊക്കവും വേണം. നല്ല ആരോഗ്യവാനും സുരക്ഷാമാർഗനിർദേശങ്ങളിൽ നല്ല ധാരണയുള്ളയാളുമായിരിക്കണം. പ്രായം: 25-40 വയസ്സ്.
ശമ്പളം: AED 2262 (ഉദ്ദേശം 52,000 ഇന്ത്യൻ രൂപ). റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 31.10.2024 തീയതിക്ക് മുൻപ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവര ങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42/7736496574/9778620460
Post a Comment