ബാങ്കുകളിൽ 1050 അപ്രന്റീസ്‌ ജോലി ഒഴിവുകൾ

September 04, 2024

ബാങ്കുകളിൽ 1050 അപ്രന്റീസ്‌ ജോലി ഒഴിവുകൾ 

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രന്റിസുമാരുടെയും ഒഴിവുകൾ. 
ഒരു വർഷമാണു പരിശീലനം. 
കേരളത്തിൽ ഐഒബി- 24, 
യൂണിയൻ ബാങ്ക്-22 എന്നിങ്ങനെയാണ് ഒഴിവ്.

▪️യോഗ്യത: ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനമോ ജോലിപരിചയമോ ലഭിച്ചവർ അപേക്ഷിക്കേണ്ട.

▪️പ്രായം: (2024 ഓഗസ്റ്റ് ഒന്നിന്) 20- 28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർ ക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹ മോചിതരായ വനിതകൾക്കും ഇളവുണ്ട്.

▪️തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും (ഒബ്ജക്ടീവ്), ലോക്കൽ ലാം : ഗ്വേജ് ടെസ്റ്റുമുണ്ട്. പത്താം ക്ലാസ്/ 12-ാം ക്ലാസ് തലത്തിൽ പ്രാദേശിക ഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (മാർക്ക് ഷീറ്റ്) ഹാജരാക്കു ന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റില്ല.

▪️അപേക്ഷാഫീസ്: 800 രൂപ (പട്ടിക വിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്ന ശേഷിക്കാർക്കു 400 രൂപ)

▪️മറ്റുവിവരങ്ങൾ:

▪️ഐഒബിയിൽ ഈമാസം 10 വരെ അപേക്ഷിക്കാം. ആദ്യം
www.nats.education.gov.in എന്ന
അപ്രന്റിസ്ഷിപ് പോർട്ടൽ വഴി റജിസ്‌റ്റർ ചെയ്യണം. തുടർന്ന് എൻഎടി
എസ് എൻറോൾമെൻ്റ് നമ്പർ സഹിതം www.bfsissc.com എന്ന വെബ്സൈറ്റിലെ ഐഒബി അപ്രന്റിസ്ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 

വിശദവിവരങ്ങൾക്ക്: www.iob.in. സ്റ്റൈപൻഡ് മെട്രോ ശാഖകളിൽ മാസം 15,000 രൂപ, അർബൻ ശാഖക ളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.

▪️യൂണിയൻ ബാങ്കിൽ ഈമാസം 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.apprenticeshipindia.gov.in, www.nats.education.gov.in അപ്രൻ്റിസ്‌ഷിപ് പോർട്ടലുകൾ വഴി റജിസ്‌റ്റർ ചെയ്യണം. ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും:

www.unionbankofindia.co.in.
സ്വന്തം സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കണം.
▪️റ്റൈപൻഡ്: 15,000 രൂപ

Join WhatsApp Channel