സാമൂഹ്യനീതി വകുപ്പിനു കീഴിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ അഭിമുഖം നടത്തുന്നു

July 08, 2024

സാമൂഹ്യനീതി വകുപ്പിനു കീഴിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ അഭിമുഖം നടത്തുന്നു

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ താമസക്കാരെ പരിചരിക്കുന്നതിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ (സ്ത്രീ, പുരുഷന്മാർ) കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, അപേക്ഷിക്കുക.

▪️പ്രതിമാസ വേതനം 18,390 രൂപ. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസായിരിക്കണം. 

▪️പ്രായപരിധി 25നും 45നും ഇടയിൽ.

▪️സർക്കാർ,സർക്കാരിതര സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12 രാവിലെ 9.30ന് പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Join WhatsApp Channel