അങ്കണവാടി വർക്കർ/ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

July 22, 2024

അങ്കണവാടി വർക്കർ/ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു


വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ നിയമനത്തിനായി 18നും 46നും ഇടയിൽ പ്രായമുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

വർക്കർ തസ്തികയിലെ ഉദ്യോഗാർഥികൾ കുറഞ്ഞത് എസ്.എസ്.എൽ.സി പാസായിരിക്കണം

ഹെൽപ്പർ തസ്തികയിലെ ഉദ്യോഗാർഥികൾക്ക് എഴുത്തും വായനയും അറിയണം.

 എസ്.എസ്.എൽ.സി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലുംഗ്രാമപഞ്ചായത്താഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോൺ. 0469 2997331
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు