കുടുംബശ്രീയിൽ ജോലി നേടാം തുടക്ക ശമ്പളം 37400-79000 വരെ, kudumbashree recruitment kerala 2024

February 29, 2024

കുടുംബശ്രീയിൽ ജോലി നേടാം തുടക്ക ശമ്പളം 37400-79000 വരെ-kudumbashree recruitment kerala 2024

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) പ്രോഗ്രാം ഓഫീസർ / ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേയ്ക്കുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങൾ.

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കേണ്ടതാണ്. ജീവനക്കാർ  ഫോം പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ-മെയിൽ ഐ.ഡി.യും ഉൾക്കൊള്ളിക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാവുമ്പോൾ നിർബന്ധമായും നിരാക്ഷേപപത്രം ലഭ്യമാക്കേണ്ടതാണ്.

പ്രോഗ്രാം ഓഫീസർ

ഒഴിവുകളുടെ എണ്ണം : 2
(സംസ്ഥാന മിഷൻ)
ശമ്പള സ്കെയിൽ : 59300-120900 
യോഗ്യത :അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.

2. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം : 4 (കോട്ടയം, പാലക്കാട്, കണ്ണൂർ, ആലപ്പുഴ)
ശമ്പള സ്കെയിൽ : 59300-120900 

യോഗ്യത : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
അപേക്ഷകർ 31/01/2024 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം.

3. അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം : ആകെ - 26

ജില്ലതിരിച്ചുള്ള അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളുടെ എണ്ണം ചുവടെ ചേർക്കുന്നു.

1.തിരുവനന്തപുരം 2
2.പത്തനംതിട്ട 1
3.ആലപ്പുഴ 2
4.കോട്ടയം 2
5.ഇടുക്കി 2
6.പാലക്കാട്4
7.മലപ്പുറം3
8.കോഴിക്കോട്4
9. വയനാട്1
10.കണ്ണൂർ 3
11. കാസർഗോഡ്2

ശമ്പള സ്കെയിൽ : 37400-79000 l
യോഗ്യത:അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം.

മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പവ്വർപോയിൻറ് തുടങ്ങിയവയിൽ പരിജ്ഞാനം

ഉണ്ടായിരിക്കണം. ഇംഗ്ലീഷ് / മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം.
ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

അപേക്ഷകർ 31/01/2024 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം.

അപേക്ഷകൾ അയയ്യേണ്ട വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, കടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽകോളേജ്, തിരുവനന്തപുരം-695011. ഇ-മെയിൽ kudumbashree1@gmail.com

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 07/03/2024 വൈകുന്നേരം 5.00 മണി.

കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക click here

Join WhatsApp Channel
Right-clicking is disabled on this website.