കുടുംബശ്രീയിൽ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം, kudumbashree job vacancy notification 2024

January 24, 2024

കുടുംബശ്രീയിൽ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം, kudumbashree job vacancy notification 2024

കുടുംബശ്രീയിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷൻ മുഖാന്തിരം ജില്ലയിലെ അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻ.ആർ.എൽ.എം- അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ നിലവിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ (ഫാം ലൈവ്‌ലിഹുഡ്) തസ്തി കയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.പരമാവധി ഷെയർ ചെയ്യുക.

തസ്‌തിക: കോ-ഓർഡിനേറ്റർ (ഫാം ലൈവ്‌ലിഹുഡ്
ഒഴിവ് 1: (അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ട്, പാലക്കാട്)

നിയമന രീതി
കരാർ നിയമനം(കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ ആയിരിക്കും കരാർ കാലാവധി. പ്രവർത്തന മികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതായിരിക്കും).

വിദ്യാഭ്യാസ യോഗ്യത : Post Graduation in Agriculture/Agri Business/ Development Studies MSW/ MBA from recognized Universities

പ്രായപരിധി:31/12/2023 ന് 45 വയസ്സിൽ കൂടാൻ പാടില്ല

പ്രവൃത്തി പരിചയം
1.5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രിക്കൾച്ചർ, വനം, ട്രൈബൽ മേഖല തുടങ്ങിയ മേഖലകളിൽ പ്രവർത്തനപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

2.പ്രസ്തു‌ത മേഖലകളിൽ കുടുംബശ്രീയിൽ പ്രവർത്തനപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
വേതനം:50,000 രൂപ പ്രതിമാസം.
അപേക്ഷ ഫീസ്: 1500 രൂപ



🛑 കുടുംബശ്രീ മിഷൻ മുഖാന്തിരം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻ.ആർ.എൽ.എം- അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ നിലവിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ് (ഐ.ബി&സി.ബി)) തസ്‌തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഇള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

തസ്‌തിക: കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യുഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ് (ഐ.ബി&സി.ബി)

ജോലി ഒഴിവ് വിവരങ്ങൾ
1.(അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ട‌്, പാലക്കാട്

നിയമന രീതി: കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ ആയിരിക്കും കരാർ കാലാവധി. പ്രവർത്തന മികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതായിരിക്കും).

വിദ്യാഭ്യാസ യോഗ്യത

1.Post Graduation in Social Sciences from recognized Universities

2.കംപ്യൂട്ടർ പരിജ്ഞാനം
നിർബന്ധമാണ്. ഇംഗ്ലീഷിൽ മികവോടുകൂടി അവതരണം നടത്താനും, റിപ്പോർട്ട് തയ്യാറാക്കാനും സാധിക്കണം
പ്രായപരിധി: 31/12/2023 ന് 45 വയസ്സിൽ കൂടാൻ പാടില്ല

പ്രവൃത്തിപരിചയം: കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ ഡെവലപ്പ്മെന്റ് പ്രോജക്‌ടുകളിലോ, മികച്ച സ്ഥാപനങ്ങളിലോ അരക്ഷിത സമൂഹത്തിന്റെ ഉന്നമനത്തിനായോ, സാമൂഹ്യവികസനം, ശാക്തീകരണം, ശേഷിവികസനം എന്നീ മേഖലകളിലോ ഉള്ള 7 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

2.പ്രസ്തുത മേഖലകളിൽ കുടുംബശ്രീയിൽ പ്രവർത്തനപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
വേതനം:60,000 രൂപ പ്രതിമാസം
അപേക്ഷ ഫീസ്: 500 രൂപ



🛑 കുടുംബശ്രീ മിഷൻ മുഖാന്തിരം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻ.ആർ.എൽ.എം -അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ നിലവിൽ ഒഴിവുള്ള ഫിനാൻസ് മാനേജർ തസ്‌തികയിലേയ്ക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ കൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

തസ്‌തിക: ഫിനാൻസ് മാനേജർ

ഒഴിവ്: അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ട്, പാലക്കാട്)

നിയമന രീതി: കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ഈ സാമ്പ ത്തിക വർഷം അവസാനിക്കുന്നതു വരെ ആയിരിക്കും കരാർ കാലാവധി. പ്രവർത്തന മികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതായിരിക്കും).

വിദ്യാഭ്യാസ യോഗ്യത
1.അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.കോം ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത

2.കംപ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗിലും ടാലിയിലുമുള്ള വൈദഗ്ധ്യം നിർബന്ധം.

പ്രായപരിധി: 31/12/2023 ന് 45 വയസ്സിൽ കൂടാൻ പാടില്ല.

പ്രവൃത്തിപരിചയം: 
1.അക്കൗണ്ടിംഗ് മേഖലയിൽ ഉള 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

2.അട്ടപ്പാടി ട്രൈബൽ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്കും കുടുംബശ്രീയിൽ പ്രവർത്തനപരിചയം ഉള്ളവർക്കും മുൻഗണന.

വേതനം: 40,000 രൂപ പ്രതിമാസം.
അപേക്ഷ ഫീസ്: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు