കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ജോലി നേടാം|Oushadhi Recruitment 2023-2024

December 20, 2023

Kerala government temporary jobs,Oushadhi Job Recruitment 2023-2024

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം, വിവിധ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്കാണ് കരാർ നിയമനം, തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ച മനസ്സിലാക്കിയശേഷം തപാൽ മാർഗം അപേക്ഷിക്കുക.

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

 ജോലി, ഒഴിവുകൾ, ശമ്പളം

ഫാർമസിസ്റ്റ് - 2 ഒഴിവുകൾ

യോഗ്യത: ബി.ഫാം/ബി.ഫാം ആയൂർവേദ
പ്രായ പരിധി : 20-41വയസ്സ്
ശമ്പളം :15850/-

കമ്പ്യൂട്ടർ അസിസ്റ്റന്റ് - ഒഴിവ് -1

യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/തത്തുല്യം
പ്രായം : 22-41 വയസ്സ്
ശമ്പളം :15850 രൂപ

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 10.01.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്

അഡ്രസ്സ് വിവരങ്ങൾ

Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala
Phone: 04872459860/858
Join WhatsApp Channel
Right-clicking is disabled on this website.