നാലാം ക്ലാസ് യോഗ്യത മുതൽ ലേഡീസ് ഹോസ്റ്റലിൽ നിരവധി ജോലി ഒഴിവുകൾ,Ladies hostel Jo vacancies Kerala 2023

December 20, 2023

Ladies hostel Jo vacancies Kerala 2023,
4th standard jobs kerala 2023-2024


നാലാം ക്ലാസ്സ്‌ യോഗ്യത മുതൽ ലേഡീസ് ഹോസ്റ്റലിൽ ജോലി

ലേഡീസ് ഹോസ്റ്റലിൽ ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം, നാലാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് മുതൽ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ വന്നിട്ടുള്ള നിരവധി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ വരുന്ന എറണാകുളം ജില്ലയിലെ ആലുവ പോസറ്റ്മെട്രിക് ഗേൾസ് ഹോസ്റ്റലിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ

🔹പാർട്ട് ടൈം സ്കാവഞ്ചർ,
🔹വാച്ച് വുമൺ
🔹സ്റ്റുവാർഡ്(1)
🔹പാർട്ട് ടൈം സ്വീപ്പർ,
🔹കുക്ക്, 
🔹പാർട്ട് ടൈം മെസ്സ് ഗേൾ

ഈ പറഞ്ഞിരിക്കുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ ഇവിടെ നൽകിയിരിക്കുന്ന ജോലി ഒഴിവിനെക്കുറിച്ച് പൂർണമായും വായിക്കുക, ഈ ജോലിക്ക് നിങ്ങൾ അർഹരാണെങ്കിൽ ഉടനെ തന്നെ അപേക്ഷിക്കുക

വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.


ജോലി ഒഴിവും/ യോഗ്യതയും 

1.വാച്ച് വുമൺ ഒഴിവ് 1
യോഗ്യത: 7-ാം ക്ലാസ്.

2.സ്റ്റുവാർഡ് 1 ഒഴിവ്.
യോഗ്യത എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനം,
റെസ്റ്റോറന്റ് ആന്റ് കൗണ്ടർ സർവ്വീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത.

3.പാർട്ട് ടൈം സ്വീപ്പർ ഒഴിവ് 1,
യോഗ്യത: 4-ാം ക്ലാസ്

4.പാർട്ട് ടൈം സ്കാവഞ്ചർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്.

5.പാർട്ട് ടൈം മെസ് ഗേൾ ഒഴിവ് 2, യോഗ്യത 4-ാം ക്ലാസ്. കൂടുതൽ

6.കുക്ക് 2 ഒഴിവ്, എസ്.എസ്.എൽ.സിയും ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റും

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തെ നമ്പറിൽ ബന്ധപ്പെടുക, പരമാവധി നിങ്ങളുടെ അറിവിലുള്ള സുഹൃത്തുക്കൾക്കും കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
വിവരങ്ങൾക്ക് : 0484 2422256, 2952256
Join WhatsApp Channel
Right-clicking is disabled on this website.