ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ വഴി ജോലി നേടാം |kerala government temporary jobs 2023

December 19, 2023

ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ വഴി ജോലി നേടാം |kerala government temporary jobs 2023

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെൻ്ററിലേക്ക് മൃഗ പരിപാലക൯/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ  22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.


താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് തന്നെ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. 

വെറ്റിനറി സർജ൯, ഒഴിവ് 2

യോഗ്യത ബിവിഎസ് സി ആ൯്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷ൯ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.

മൃഗപരിപാലകർ/ഡോഗ് - (ഒഴിവ് 4 )

യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు