കേരള ബാങ്കിൽ അസിസ്റ്റന്റ് ജോലി അവസരം | KERALA BANK ASSISTANT JOB VACANCIES 2023
December 03, 2023
കേരള ബാങ്കിൽ അസിസ്റ്റന്റ് ജോലി അവസരം | KERALA BANK ASSISTANT JOB VACANCIES 2023
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ താഴെപ്പറയുന്ന ജോലി ഒഴിവിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ
ക്ഷണിക്കുന്നു.നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക് )
- ഉദ്യോഗപ്പേര് - കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
- ശമ്പളം- 20280-54720/-
- ഒഴിവുകളുടെ എണ്ണം : 14 പതിനാല്
- നിയമനരീതി : നേരിട്ടുള്ള നിയമനം
- പ്രായപരിധി : 18 - 40.
ഉദ്യോഗാർത്ഥികൾ 02/01/1983 നും 01/01/2005 നും ഇടയിൽ ജനിച്ചവരായിരിക്കണം
(രണ്ട് തീയതികളും ഉൾപ്പടെ).
മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പാർട്ട്- പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
യോഗ്യത വിവരങ്ങൾ
1. യു. ജി. സി. അംഗീകൃത സർവകലാശാലയിൽ/ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനത്തിൽ / കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നുമുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിലുള്ള (കെ. ജി. റ്റി. ഇ. / എം. ജി. റ്റി. ഇ. ) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ്ങും അല്ലെങ്കിൽ തത്തുല്യ യോഗ്യത. (കുറിപ്പ്: ജനുവരി, 2002 ന് മുൻപ് കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിങ് പാസായവർ നിർബന്ധമായും കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇതിൻ്റെ തത്തുല്യമായ യോഗ്യത അപേക്ഷ സമർപ്പിക്കുന്ന അവസാന തിയതിക്ക് മുൻപായി നേടിയിരിക്കണം.)
3. മലയാളം (കെ.ജി.റ്റി.ഇ.) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
4. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (കെ. ജി. റ്റി. ഇ. / എം. ജി. റ്റി. ഇ. ) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
തത്തുല്യ യോഗ്യത.
5. ഷോർട്ട് ഹാൻഡ് മലയാളം (കെ.ജി.റ്റി.ഇ.) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്ല്യ
അപേക്ഷ സമർപ്പിക്കേണ്ട വിധം
🔹ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
🔹രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password- ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
🔹ഒന്നിൽകൂടുതൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത് ഗുരുതരമായ കുറ്റവും, ആയത് അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതിന് കാരണമായതുമാണ്.
🔹ഓരോ തസ്തികയ്ക്ക് അപേക്ഷിക്കു മ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ 'Apply Now' ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. പ്രൊഫൈലിൽ upload ചെയ്തിരിക്കുന്ന ഫോട്ടോ 31/12/2013-ന് ശേഷം എടുത്ത തായിരിക്കണം.
🔹പുതിയതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ ഗ്രാഫ് Upload ചെയ്യേണ്ടതാണ്.
🔹Upload ചെയ്യുന്ന ഫോട്ടോ യുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
🔹നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് " പ്രാബല്യമുണ്ടായിരിക്കും.
🔹അപേക്ഷാഫീസ് നൽകേണ്ടതില്ല. 🔹Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാർ ത്ഥറിയുടെ ചുമതലയാണ്.
ഓരോ തസ്തികയ്ക്ക് 🔹അപേക്ഷിക്കുന്നതിനു മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്
ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ കേറിയ ശേഷം പോസ്റ്റ് പൂർണ്ണമായും വായിക്കുക ശേഷം ജോലിക്കായ് അപ്ലൈ ചെയ്യുക.
Post a Comment