ഗവ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ. Kerala government temporary jobs

October 11, 2023

ഗവ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ. Kerala government temporary jobs

കേരളത്തിൽ വിവിധ സർക്കാർ  സ്ഥാപനങ്ങളിൽ  ജോലി നേടാനായി  ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കായി ഇതാ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ. നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാൻ അവസരം.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ ചെയ്യുക.

📓 ഫെസിലിറ്റേറ്റർ നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാസമിതി ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമൻസ് സ്റ്റഡീസ് , ജെൻഡർ സ്റ്റഡീസ് , സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവർത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരം പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.

📓 സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്

ചാവക്കാട്:ജി.ആർ.എഫ്.ടി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. യോഗ്യരായവർ ഒക്ടോബർ 13 ന് രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർ വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 8089786684, 9656733066, 0487 2501965 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

📓 താത്ക്കാലിക നിയമനം

കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയർ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 13 ന് ഉച്ചയ്ക്ക് 2 ന് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം

📓 വനിതാ ശിശു വികസന വകുപ്പ്  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 
യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517

📓 കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും സർവ്വേക്കു ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു


അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍, ഐ.ടി.എ സര്‍വെയര്‍) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 12ന് വൈകിട്ട് 3 വരെ അപേക്ഷ നല്‍കാം. പഞ്ചായത്ത് പ്രദേശത്ത് സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477-2747240

📓 വിമുക്തഭടന്മാര്‍ക്ക് റെയില്‍വേയില്‍ തൊഴിലവസരം: അപേക്ഷ 13 വരെ

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബയോഡാറ്റ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2501633.

📍സെക്യൂരിറ്റി നിയമനം: അപേക്ഷ 16 വരെ


പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

📍 സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം

ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541.

ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. കെ.ജി.ടി.ഇ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ടി.ഐ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Join WhatsApp Channel