നിങ്ങളുടെ പഞ്ചായത്തുകളിൽ ജോലി നേടാം, വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

October 11, 2023

അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവ്, മിക്ക പഞ്ചായത്തിലും അവസരം 


കേരളത്തിൽ നിലവിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ അംഗനവാടി വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം.

അംഗനവാടി വർക്കർ / ഹെൽപ്പർ നിയമനം 

വനിതാ ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നു.18 നും 46 നും ഇടയിൽ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ/തപാൽ മാർഗ്ഗമോ ശിശു വികസനപദ്ധതി ആഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ., കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബർ 10.
കൂടുതൽ വിവരങ്ങൾക്ക് 9446220488, 9447331685

അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ നമ്പർ 0485 2814205.

അംഗനവാടി ജോലി ഒഴിവ്

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം.പ്രായപരിധി 18 നും 46 നും മദ്ധ്യേ.എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും.പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കോട്ടയം കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.

അംഗനവാടി ജോലി ഒഴിവ്

റാന്നി ഐസിഡിഎസ് പദ്ധതിയിൽ നാറാണമൂഴി ഗ്രാമപ്പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം.

 പ്രായം 46 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്. സഹായിയുടെ ഒഴിവ് ഈ അപേക്ഷകർക്ക് ഏഴാം ക്ലാസ് മിനിമം യോഗ്യത ഉണ്ടായിരിക്കണം. മറ്റെല്ലാ യോഗ്യതകളും തൊഴിലാളിയുടേതിന് തുല്യമായിരിക്കും. അപേക്ഷാഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 4 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 16-ന് വൈകീട്ട് നാലുവരെ ഇതേ ഓഫീസിൽ സ്വീകരിക്കും. ഫോണ്; 04735 221568.

അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ജോലി 

കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിൽ ഉൾപ്പെട്ട എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി ജയിച്ചിരിക്കണം. എസ്എസ്എൽസി ജയിച്ചവർ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കാൻ പാടില്ല.18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഒക്ടോബർ 16 ന് 4 നകം എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കും.
ഫോൺ: 0480 280 55 95.
Join WhatsApp Channel
Right-clicking is disabled on this website.