ടൂറിസം വകുപ്പിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ.
September 29, 2023
ദിവസക്കൂലി അടിസ്ഥാനത്തിൽ വിനോദസഞ്ചാര വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം
വിനോദസഞ്ചാര വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലെ വിവിധ ബീച്ചുകളിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളായി പ്രവർത്തിക്കുവാൻ യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു. (പുരുഷൻമാർക്ക് മാത്രം അവസരം) ജോലിക്കായ് താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക.ജോലി നേടുക.
ജോലി ഒഴിവുകൾ
1.ഫിഷർമാൻ
2.ജനറൽ
3.എക്സ് നേവി
(1) ഫിഷർമാൻ
യോഗ്യത :ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും കടലിൽ നീന്താൻ ആളാണെന്നും, ഫിഷർമാൻ ആണെന്നും തെളിയ്ക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
(2) വിഭാഗം 2: ജനറൽ
എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം. കടലിൽ നീന്താൻ അറിയണം.
ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക
വിഭാഗം : 3: എക്സ് നേവി
എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം.
ശാരീരിക യോഗ്യത
ഉയരം 5അടി 5 ഇഞ്ച്
നെഞ്ചളവ് 80 -85 cm
പ്രായം: 01/01/2023 ൽ 18 നും 35 നും ഇടയിൽ. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായ പരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും.
ഒഴിവുകൾ.
കൊല്ലം 1
കോഴിക്കോട് 1
അപേക്ഷകൾ യഥാക്രമം, ടൂറിസം വകുപ്പിൻറെ തിരുവനന്തപുരം, കോഴിക്കോട് റീജിയണൽ ജോയിൻറ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത് ശാരീരിക യോഗ്യത: കായികശേഷി, കടലിൽ നീന്തുന്നതിനും കാപ്രവർത്തനം നടത്തുന്നതിനുമുള്ള കഴിവ്, ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച് ശേഷം നടക്കുന്ന ഇൻറർവ്യൂവിൽ ലഭിക്കുന്ന മാർക്കിൻ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന്
താൽക്കാലിക നിയമനം നൽകുന്നതുമാണ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 /- രൂപ വേതനം
നൽകുന്നതുമാണ്. നിയമം തികച്ചും താൽക്കാലികമായിരിക്കുന്നു.
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി സെപ്റ്റംബർ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Post a Comment