പത്താം ക്ലാസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റൻഡന്റ് ജോലി നേടാം
September 30, 2023
പത്താം ക്ലാസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റൻഡന്റ് ജോലി നേടാം
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3.
ഫോൺ : 04712311842
മറ്റു ജോലി ഒഴിവുകളും
മനോരമ ഇയർബുക്കിൽ സബ് എഡിറ്റർ ആവാൻ അവസരം.
ആനുകാലിക വിജ്ഞാനവും
പൊതുവിജ്ഞാനവും വിശകലനാത്മക രീതിയിൽ പുതുമയോടെ അവതരിപ്പിക്കാൻ നിങ്ങൾക്ക് വൈദഗ്ധ്യമുണ്ടോ?
വിദ്യാഭ്യാസ യോഗ്യത:
ബിരുദാനന്തര ബിരുദം.
ജേണലിസത്തിൽ യോഗ്യത, ഇൻഫോഗ്രാഫിക്സിൽ പരിചയം എന്നിവ അഭികാമ്യം.
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റ സഹിതം പത്തു ദിവസത്തിനകം താഴെ പറയുന്ന ഇ-മെയിലിൽ അപേക്ഷിക്കുക. email: hr@mm.co.in
(നിയമനം കോൺട്രാക്ട് വ്യവസ്ഥയിൽ ആണ്)
Post a Comment