കേരള വനഗവേഷണ സ്ഥാപനത്തിൽ നാലാം ക്ലാസ്സ് യോഗ്യതയിൽ ഫീൽഡ് വർക്കർ ജോലി നേടാൻ അവസരം
May 11, 2023
കേരള വന ഗവേഷണ സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവുകൾ.പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
യോഗ്യത :നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന.
മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം.
പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
✅️ കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ഒഴിവ്
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ തസ്തികയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 16 രാവിലെ 11ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐ ഹാജരാകണം.
മെക്കാനിക്കൽ/ മെറ്റലർജി, പ്രൊഡക്ഷൻ എൻജിനീയറിങ്, മെക്കാട്രോണിക്സ്, തുടങ്ങിയവയിൽ അംഗീകൃത എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് മൂന്ന് വർഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ ടി സി, എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2555505
✅️ഇൻസ്ട്രക്ടർ നിയമനം
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിലെ വയർമാൻ ട്രേഡിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും, / എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് 15 ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 9446910041
✅️ ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാവശ്ശേരി പറയ്ക്കാട്ട് ശ്രീ ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ പാലക്കാടുള്ള ഓഫീസില്‍ മെയ് 31 നകം നല്‍കണം. അപേക്ഷ ഫോമുകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495 2367735.
✅️ ലീഗല്‍ അസിസ്റ്റന്റ് അഭിമുഖം 16-ന് നടത്തുന്നു
പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കുള്ള അഭിമുഖം മെയ് 16-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനെക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം എത്തണം. ഫോണ്‍ :0477-2252548
Post a Comment