മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ജോലി നേടാം

February 27, 2023

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു 

കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആന്റ് ബാഡ്ജ്) ഫെബ്രുവരി 28 ന് രാവിലെ 11 ന്  മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഫെബ്രുവരി 28 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2270908.

✅️ തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ  10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు