മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ഒഴിവുകൾ

January 27, 2023

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ 

കേരളത്തിലേ വിവിധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

അറ്റൻഡർ ജോലിക്കായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ഇന്റർവ്യൂ നടത്തുന്നു 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മോർച്ചറി അറ്റൻഡർ തസ്തിക ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്നു. 60 വയസ്സ് കവിയാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം.

യോഗ്യത എസ്എസ്എൽസി, മോർച്ചറി അറ്റൻഡറായി ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധം. പ്രതിഫലം 690 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 55 വയസ്സില്‍ കവിയാത്ത വിമുക്ത ഭടന്‍/ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവരോ ആയിരിക്കണം. ഏറനാട്, നിലമ്പൂര്‍ താലൂക്ക് നിവാസികളായിരിക്കണം. മഞ്ചേരി നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ജനുവരി 28 ന് രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.

കരാർ അടിസ്ഥാനത്തിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗയിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ അസാപ് കേരളയില്‍ നിന്നോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയില്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം

ക്ലാർക്ക് / അക്കൗണ്ടന്റ്

കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు