Work from home job kerala/വീട്ടിലിരുന്ന് ജോലി ചെയ്യാം

December 21, 2022

വർക്ക് ഫ്രം ഹോം ജോലി ഒഴിവ് | വീട്ടിലിരുന്ന് ജോലി ചെയ്യാം ഉയർന്ന ശമ്പളത്തിൽ | Work from home job kerala

വീട്ടിൽ ഇന്ന് ചെയ്യാവുന്നതും അതുപോലെ മറ്റ് ഏറ്റവും പുതിയ തൊഴിലവസരങ്ങളും താഴെ നൽകുന്നു.ഒഴിവുകൾ പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

✅️ ഉയർന്ന ശമ്പളത്തിൽ പെട്ടെന്ന് ജോലി നേടാൻ സാധിക്കുന്ന ഒരു കോഴ്സ് ആണ്  മെഡിക്കൽ കോഡിങ് എന്നത്. ഏകദേശം മൂന്നുമാസം കൊണ്ട് തന്നെ നിങ്ങൾക്ക് മുപ്പതിനായിരം രൂപയിൽ കൂടുതൽ തുടക്ക ശമ്പളത്തിൽ ജോലി നേടാൻ സാധിക്കും.

 കേരളത്തിലെ തന്നെ നമ്പർ വൺ മെഡിക്കൽ കോഡിങ് വിദ്യാഭ്യാസ സ്ഥാപനമായ  ട്രാൻസോഴ്സ് വർക്ക് ഫ്രം ഹോം ജോലി ഒഴിവിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. ഉയർന്ന ശമ്പളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുത്താവുന്ന ഒഴിവാണ്.ഏകദേശം 500 ഓളം ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1. ദിവസ ശമ്പളത്തിൽ ജോലി നേടാം 👉 നിരവധി ജോലികൾ

2- മുത്തൂറ്റിൽ ജോലി നേടാൻ 👉 
1-ദിവസ ശമ്പള ജോലി -click here 

2-  മുത്തൂറ്റിൽ ജോലി - click here 

ജോലി നേടുന്നവർക്ക് പ്രതിമാസം 54000 രൂപ വരെ നേടാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത മെഡിക്കൽ അല്ലെങ്കിൽ പാരാമെഡിക്കൽ അല്ലെങ്കിൽ സയൻസ് വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് എല്ലാം തന്നെ അപേക്ഷിക്കാൻ സാധിക്കും.അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് നോളജ് ഉണ്ടായിരിക്കണം.

✅️ എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബയോഡാറ്റ അയക്കേണ്ട മെയിൽ ho@transorze.com
 ഈ ജോലി ഒഴിവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ താഴെ നൽകുന്നു.
94958 33322

⭕️ ഏറ്റവും പുതിയ മറ്റ് ചില തൊഴിലവസരങ്ങൾ താഴെ നൽകുന്നു.

✅️മത്സ്യഫെഡിന്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തു ന്നതിലേക്കായി വൈപ്പിനിലുള്ള ഒ.ബി.എം സർവീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റർ/ മെഷിനിസ്റ്റ് (വി.എച്ച്.എസ്. ഇ അഭിലഷണീയം) യോഗ്യതയുളളതും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകി ആറ് മാസ കാലയളവിലേക്ക് ട്രെയിനിയായി നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 23ന് രാവിലെ പത്തിന് മത്സ്യഫെഡ് എറണാകുളം ജില്ലാ ഓഫീസിൽ നടത്തുന്നു .
മേൽ പറഞ്ഞ യോഗ്യതയുളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ ഫോട്ടോസാറ്റ് കോപ്പിയുമായി അന്നേ ദിവസം സ്വന്തം ചിലവിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.നിശ്ചിത ദിവസം രാവിലെ 10.30 നകം ഹാജരാകുന്നവരെ മാത്രമായിരിക്കും ഇന്റർവ്യൂന് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപ്പെടുക.

✅️തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in (http://www.cet.ac.in/) ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം - 16 എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം.
27ന് രാവിലെ 11ന് അഭിമുഖം നടക്കും.

✅️മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ തിരുവങ്ങാട്ട് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി ബ്ലോക്കിൽ മൂന്നാം നിലയിലുള്ള മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

✅️കൊണ്ടോട്ടി താലൂക്കിലെ പൊടിയാട്ട് ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി ബ്ലോക്കിൽ മൂന്നാം നിലയിലുള്ള മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు