വനിതാ ശിശുവികസന വകുപ്പിൽ ജോലി നേടാൻ അവസരം.

June 25, 2022


7ക്ലാസ്സ്‌ യോഗ്യത, വനിതാ ശിശുവികസന വകുപ്പിൽ ജോലി നേടാൻ അവസരം.
💢 വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ തൃശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേയ്ക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷകർ 7-ാം ക്ലാസ്
യോഗ്യതയുള്ളവരും രാത്രിയും പകലും
ജോലി ചെയ്യാൻ താൽപ്പര്യവുമുള്ള 45 വയസിന് താഴെ പ്രായമുള്ള സ്ത്രീകളായിരിക്കണം. പ്രവൃത്തി പരിചയം, 5 കി.മീ ചുറ്റളവിലുള്ളവർക്ക് മുൻഗണന.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂൺ 28ന് രാവിലെ 11.00ന് മഹിളാമന്ദിരത്തിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
തൃശൂർ : ഫോൺ 04872328258

💢 വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.

വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012.

ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫോൺ നമ്പറിൽ ബന്ധപ്പെടണം.

💢 ഇസിജി ടെക്‌നീഷ്യൻ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂകോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ഒഴിവിൽ ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്. എസ്.ഇ.ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയാണ്  യോഗ്യത. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ 28ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം

💢 ബാലാവകാശസംരക്ഷണ കമ്മീഷനിൽ കരാർ നിയമനം
കേരള സംസ്ഥാന ബാലാവകാശസംരംക്ഷണ കമ്മീഷനിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലനീതി (JJ) സെല്ലിൽ സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലാണ് നിയമനം. വിശദവിവരം www.kescpcr.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജൂലൈ 15 വരെ സ്വീകരിക്കും.

💢 തിരുവനന്തപുരം: തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (confidential assistant) (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com
Join WhatsApp Channel