കേരള സർക്കാർ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ

June 24, 2022

കേരള സർക്കാർ ഹോസ്പിറ്റലിൽ ജോലി,എല്ലാ ജില്ലയിലും ഒഴിവുകൾ, sslc യോഗ്യത
കേരള സർക്കാരിൻറെ വിവിധ ജില്ലകളിലായി ഉള്ള ഹോസ്പിറ്റലിൽ നേഴ്സിംഗ്, ഹോസ്പിറ്റൽ ക്ലീനർ തുടങ്ങിയ പോസ്റ്റിലേക്ക് യോഗ്യരായ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ വാർഡുകളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും , ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നതിലേക്കായി താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലീനർ, നഴ്സിങ് തുടങ്ങിയ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

സ്റ്റാഫ് നഴ്സ്
യോഗ്യത :  ജനറൽ നഴ്സിംഗ്( കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ ഉള്ളവരായിരി ക്കണം )
പ്രായപരിധി : 40 വയസ്സ് കഴിയരുത് .
എക്സ്പീരിയൻസ് : 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
ശമ്പളം : പ്രതിമാസം 23000 രൂപ

ഹോസ്പിറ്റൽ ക്ലീനർ
യോഗ്യത : പത്താം ക്ലാസും മികച്ച ശാരീരിക ക്ഷമതയും ഉണ്ടാകണം
പ്രായപരിധി : 50 വയസ്സ് കവിയരുത് .
ശമ്പളം : പ്രതിദിനം
573 രൂപ(മാസം 17000)

ഒഴിവുകളുടെ എണ്ണം, ജില്ലാ, ഹോസ്പിറ്റലുകൾ തുടങ്ങിയവ ചുവടെയുള്ള പട്ടികയിൽ നോക്കുക
അപേക്ഷ അയക്കുന്ന വിധം
അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത 27.06.2022 തീയതി വൈകുന്നേരം 4 മണിക്കു മുൻപായി

മാനേജിംഗ് ഡയറക്ടർ , കെ.എച്ച് . ആർ.ഡബ്ല്യു.എസ് . ആസ്ഥാന കാര്യാലയം , ജനറൽ ആശുപത്രി ക്യാമ്പസ് , റെഡ് ക്രോസ് റോഡ് , തിരുവനന്തപുരം -695035

എന്ന മേൽവിലാസത്തിൽ നേരിട്ടോ , തപാൽ മാർഗ്ഗമോ അപേക്ഷിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും , പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം . കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ , ഇ – മെയിൽ ഐ.ഡി. എന്നിവ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കണം . അപേക്ഷകൻ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും , ഏത് സ്ഥലത്തേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

Official വെബ്സൈറ്റ് 👇🏻

Note : അപേക്ഷകൻ ഒരേ തസ്തികയിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ ടി അപേക്ഷകന്റെ എല്ലാ അപേക്ഷകളും നിരസിക്കുന്നതായിരിക്കും . മേൽ നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതായിരിക്കും .

Join WhatsApp Channel