ജില്ലാ ആശുപത്രിയില്‍ ജോലി ഒഴിവുകൾ

June 25, 2022
ജില്ലാ ആശുപത്രിയില്‍ ജോലി ഒഴിവുകൾ 
ആശുപത്രിയിൽ ജോലി നേടാം സെക്യൂരിറ്റി മുതൽ നിരവധി ഒഴിവുകൾ

ജില്ലാ ആശുപത്രിയില്‍  പറഞ്ഞ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ജൂണ്‍ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ആഫീസില്‍ നിന്നും പ്രവൃത്തിസമയങ്ങളില്‍ അറിയാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍

 🔷ലാബ്ടെക്നീഷ്യന്‍ നിലവില്‍ ഒന്ന്, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി പാസായിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

🔷എക്സറേ ടെക്നീഷ്യന്‍ പ്രതീക്ഷിത ഒഴിവുകള്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ലോമ ഇന്‍ റേഡിയൊളജിക്കല്‍ ടെക്നീഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിയിരിക്കണം, 40 വയസില്‍ താഴെ, പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

 🔷ഇ.സി.ജി.ടെക്നീഷ്യന്‍ പ്രതീക്ഷിത ഒഴിവുകള്‍
വി.എച്ച്.എസ്.സി ഇസിജി ഓഡിയോമെട്രിക് ടെക്നീഷ്യന്‍ കോഴ്സ് പാസ്സായിരിക്കണം, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, 40 വയസില്‍ താഴെ.

🔷സെക്യൂരിറ്റി പ്രതിക്ഷീത ഒഴിവുകള്‍
 10-ാം ക്ലാസ്സ്, 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാര്‍.

തൊടുപുഴ ജില്ല ആശുപത്രി
വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 222630
Join WhatsApp Channel
Right-clicking is disabled on this website.