ജില്ലാ ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ

June 28, 2022
ജില്ലാ ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ
ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ,ഒ.എസ്.ടി. സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ,ഇ.സി.ജി. ടെക്നീഷ്യൻ , ഒ.എസ്.ടി. കൗൺസിലർ എന്നീ താൽക്കാലിക തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. ഡ്രൈവർ, സ്റ്റാഫ് നഴ്സ്, ഡയാലിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ബുധനാഴ്ച (ജൂൺ 29) രാവിലെ 11 മണിക്കും, ഇ.സി.ജി. ടെക്നീഷൻ,കൗൺസിലർ തസ്തികകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം 1.30 നും ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.

🔹ഡ്രൈവർ
🔹സ്റ്റാഫ് നഴ്സ്,
🔹ഡയാലിസ് ടെക്നീഷ്യൻ
പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഹെവി ലൈസൻസുള്ള 40 വയസ്സിന് താഴെയുള്ളവരെയാണ് ഡ്രൈവർ തസ്തികയിലേക്ക് പരിഗണിക്കുക.

പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ബി.എസ്.സി/ ജി.എൻ.എം. യോഗ്യതയുള്ളവർക്ക്‌ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി കഴിഞ്ഞ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷൻ തസ്തികയിലപേക്ഷിക്കാം.

ഗവൺമെൻറ് അംഗീകൃത ഇ.സി.ജി. ടെക്നീഷൻ കോഴ്സോ, വി.എച്ച്.എസ്.ഇ യിൽ നിന്നും ഇ.സി.ജി ആൻറ് ഓഡിയോമെട്രിക് ടെക്നോളജി കഴിഞ്ഞവർക്കോ ഇ.സി.ജി. ടെക്നീഷൻ തസ്തികയിലപേക്ഷിക്കാം.

കൗൺസിലർ തസ്തികയിലേക്കുള്ള അപേക്ഷകർ എം.എസ്.ഡബ്ല്യു കഴിഞ്ഞവരായിരിക്കണം.

യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ബയോ ഡാറ്റയുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സ്ഥലം : ആലുവ ജില്ല ഹോസ്പിറ്റലിൽ 
Join WhatsApp Channel
Right-clicking is disabled on this website.