കേരള സർക്കാരിന്റെ താത്കാലിക ജോലി നിയമനങ്ങൾ, ജൂൺ 2022
June 28, 2022
Kerala government Temporary Job Vacancies Apply Now
കേരള സർക്കാരിൻറെ പരീക്ഷ ഒന്നുമില്ലാതെ ഇൻറർവ്യൂ വഴി ഉള്ള പ്രധാനപെട്ട താൽക്കാലിക ജോലികൾ
LD Clerk ഒഴിവുകൾ
തൃശൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലേയ്ക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .SSLC, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം . പ്രവൃത്തിപരിചയം അഭികാമ്യം . യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 29 ന് രാവിലെ 11 മണിക്ക് ഈ സ്ഥാപനത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്
മലപ്പുറം ജില്ലയില്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.
ബി.ആര്‍.സികളില്‍ നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.
സാഫിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്
കോട്ടയം: സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന്
ഫോൺ: 0481 2566823
കരാര്‍ നിയമന നടത്തുന്നു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ തൃശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേയ്ക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 7-ാം ക്ലാസ് യോഗ്യതയുള്ളവരും രാത്രിയും പകലും ജോലി ചെയ്യാന്‍ താല്‍പ്പര്യവുമുള്ള 45 വയസിന് താഴെ പ്രായമുള്ള സ്ത്രീകളായിരിക്കണം. പ്രവൃത്തി പരിചയം, 5 കി.മീ ചുറ്റളവിലുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 28ന് രാവിലെ 11.00ന് മഹിളാമന്ദിരത്തില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04872 328258
കുക്ക് നിയമനം
മലപ്പുറം ജില്ലയില്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.
മഴവില്ല് പ്രോജക്ടിലേക്ക് വോളണ്ടിയറിനെ ആവശ്യമുണ്ട്
സര്‍ക്കാരിന്‍റെയും കെ-ഡിസ്കിന്‍റെയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്‍റെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-28, ഓണറേറിയം 7500. താത്പര്യമുളളവര്‍ mazhavillumaharajas@gmail.com ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ അയക്കുക. ഇന്‍റര്‍വ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയില്‍ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 8714619225, 8714619226, 9188617405
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്
ആലപ്പുഴ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തിൽ തസ്തികയിൽ താത്ക്കാലികാടിസ്ഥാന ത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലി ക്കേഷൻ യോഗ്യതയുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ ഏഴിനകംസെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപുഴ 688501 എന്ന വിലാസത്തിലോ kainakarigp@gmail.com എന്ന ഇമെയിലിലോ നൽകണം.
ഫോൺ: 94960 43657.
Post a Comment