താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവുകൾ
November 06, 2021
താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നവംബർ 8,9,11 തീയതികളിൽ താലൂക്കാശുപത്രി ഹാളിൽ വെച്ച് ഇന്റർവ്യൂ നടത്തും
ഒഴിവുകൾ, ഇന്റർവ്യു തിയതി, യോഗ്യത എന്നീ ക്രമത്തിൽ
അക്കൗണ്ടന്റ് / ക്യാഷ്യർ
ഒഴിവ് : 1.
8 ന് 10 മണി മുതൽ. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം അഭികാമ്യം.
ക്ലീനിങ് സ്റ്റാഫ് -
ഒഴിവ് 3 .
8 ന് 2 മണി മുതൽ. എട്ടാംക്ലാസ് പാസായിരിക്കണം.
സ്റ്റാഫ് നേഴ്സ്
9 ന് പത്തുമണി മുതൽ. ബിഎസ്സി നേഴ്സിങ് ജനറൽ നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.
ഡോക്ടർ ഒഴിവ് : 1.
11 ന് 10 മണി മുതൽ. എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും അസൽ യോഗ്യത പത്രങ്ങളും അവയുടെ ഒരു പകർപ്പും ഒരു ഫോട്ടോയും ഹാജരാക്കണം.
എച്ച്എംസി നിശ്ചയിക്കുന്ന വേതനം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപ മുദ്രപത്രത്തിൽ കരാർ ഒപ്പിടണം. കൂടുതൽ വിവരങ്ങൾക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹൈപ്പർ മാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ 👇🏻
1 comment