ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
November 17, 2020
ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ നടത്തും.
തസ്തികയുടെ പേര് യോഗ്യത എന്ന ക്രമത്തിൽ.
ലാബ് ടെക്നീഷ്യൻ/ ബ്ലഡ്ബാങ്ക് ടെക്നിഷ്യൻ ഡിഎംഎൽറ്റി (ഗവ. അംഗീകൃതം) യോഗ്യത ബി.എസ്.സി/ എം.എൽ.റ്റി (പാരാമെഡിക്കൽ രജിസ്ട്രേഷൻ)
ഫാർമസിസ്റ്റ് - ഡിഫാം, ബിഫാം (ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ)
എക്സ് റേ, ഇസിജി ടെക്നീഷ്യൻ, (ഇസിജി ടെക്നീഷ്യൻ പി.എസ്.സി അംഗീകൃത യോഗ്യത, ഡിആർറ്റി, പി.എസ്.സി അംഗീകൃത യോഗ്യത).
ലാബ് അറ്റൻഡർ വിഎച്ച്എസ്.സി, എം.എൽ.റ്റി, പ്ലസ് ടു സയൻസ്, ലാബ് വർക്കിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഫോൺ:04862 232474
Post a Comment