അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 16, 2025

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല.

 വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന. 
ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.
ഫോൺ : 0477 2251728.

മലപ്പുറം: അങ്കണ്‍വാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലിയിലെ വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം 2 (109നമ്പര്‍) ല്‍ പ്രവര്‍ത്തിക്കുന്ന  അങ്കണ്‍വാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 നും 35നുമിടയില്‍ പ്രായമുള്ളവരാകണം, എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ: അപേക്ഷകള്‍  വൈകിട്ട് അഞ്ചിന് മുമ്പായി കൊണ്ടോട്ടി ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍ നല്‍കണം

🛑 ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.എൽ.ഒ മാർക്ക് പരിശീലനം നൽകി

2025 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി അധികമായി 59 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിരുന്നു. 

പുതിയ പോളിംഗ് സ്റ്റേഷനുകളിലേയ്ക്ക് നിയമിച്ച ബി.എൽ.ഒമാർക്ക് ഏപ്രിൽ 15ന് രാവിലെ 10.30 ന് നിലമ്പൂർ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. 

പരിശീലന പരിപാടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ 49 ബി.എൽ.ഒ മാർ പങ്കെടുത്തു. നിലമ്പൂർ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സുരേഷ്.പി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സനീറ.പി.എം. എന്നിവർ പങ്കെടുത്തു.

🛑 ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും അപേക്ഷ ക്ഷണിച്ചു

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

  നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഇ-മെയിൽ വിലാസം : fmginternkerala.@gmail.com.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు