ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ സ്റ്റാഫിനെ നിയമിക്കുന്നു.
February 04, 2025
ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ സ്റ്റാഫിനെ നിയമിക്കുന്നു.
തൃശൂർ: നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുളള ആശുപത്രിയിലേക്കും ഡിസ്‌പെന്‍സറികളിലേക്കുമായുളള ജനനി പദ്ധതിയിലെ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 5 ന് രാവിലെ 9 ന് പരീക്ഷ, ഇന്റര്‍വ്യു എന്നിവ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടേയും ഒറിജിനല്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരണം.
2) തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഫെബ്രുവരി 3 ന് അഭിമുഖം നടത്തും.
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രി / ഡിപ്ലോമ എല്ലെങ്കിൽ ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
Post a Comment